കൊറോണ ഭീതി മാറി ആളുകൾ തീയേറ്ററിലേക്ക് എത്തുന്ന കാലത്തിനായി മലയാളം സിനിമ താരങ്ങളും നിർമാതാക്കളും എല്ലാം കാത്തിരിക്കുമ്പോൾ നിരവധി വിവാദങ്ങൾ ആണ് ഇപ്പോൾ മലയാള സിനിമ മേഖലയിൽ നടന്നു കൊണ്ട് ഇരിക്കുന്നത്.
മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന് തീയറ്റർ കൊടുക്കില്ല എന്നാണ് ഫിയോക് എന്ന തീയറ്റർ ഉടമകളുടെ സംഘടനാ പറയുന്നത്.
അതെ സമയം 100 കോടി മുതൽ മുടക്കിൽ എത്തുന്ന 500 സ്ക്രീനും 21 തുടർച്ചയായി പ്രദർശനവും ആശിർവാദ് സിനിമാസ് ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ കഴിയില്ല എന്നത് ആയിരുന്നു ഫിയോക്ക് എടുത്ത തീരുമാനം.
എന്നാൽ 35 കോടി മുതൽ മുടക്കിൽ എത്തുന്ന കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് വേണ്ടി 450 സ്ക്രീനും 14 ദിവസം തുടർച്ചയായ പ്രദർശനവും നൽകുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറയുന്നത്.
ഫിയോക് വൈസ് ചെയർമാൻ ആയിരുന്ന ആന്റണി പെരുമ്പാവൂർ രാജിക്കത്ത് ഫിയോക് ചെയർമാൻ ദിലീപിന് നൽകിയപ്പോൾ ദിലീപ് അത് വീട്ടിൽ കൊണ്ടുപോയി വായിക്കട്ടെ എന്നായിരുന്നു ഫിയോക് പ്രസിഡന്റ് പറയുന്നത്. തനിക്ക് നൽകണമായിരുന്നു രാജി എന്നും അദ്ദേഹം വായിക്കുന്നു.
എന്നാൽ സംഘടനയുടെ ഏറ്റവും വലിയ അധികാരിയായ ചെയർമാന് നൽകുക മാത്രമാണ് താൻ ചെയ്തത് എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നത്.
ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം മോഹൻലാൽ ചിത്രം മരക്കാരിന് പിന്നാലെ ദിലീപ് ചിത്രവും ഒടിടി ആയിരിക്കും റിലീസിനാണ് എന്ന് പറയുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ ആണ് ഒടിടി റീലീസ് തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ ആന്റണി പെരുമ്പാവൂർ , പൃഥ്വിരാജ് എന്നിവർക്ക് തീയറ്റർ ഉപരോധം വേണം എന്ന് പറയുമ്പോൾ മിന്നൽ മുരളി ഒടിടിയിൽ കൊടുത്തവർക്കും സണ്ണി അടക്കമുള്ള ചിത്രങ്ങൾ ചെയ്തവർക്കും ഉപരോധമില്ല എന്നുള്ളതാണ്.
അതെസമയം താൻ ഫിയോക് സംഘടനയിൽ നിന്നും താൻ രാജിവെച്ചു എന്നും അതുപോലെ പുതിയ നേതൃത്വം വന്നാൽ മാത്രം ആണ് താൻ ഇനി സഘടനയിലേക്ക് ഉള്ളൂ എന്നും എന്നാൽ അത് അവർക്ക് തന്നെ വേണം എന്ന് തോന്നിയാൽ മാത്രം ആയിരിക്കും എന്നും ആന്റണി പെരുമ്പാവൂർ പറയുന്നത്.
മലയാളത്തിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകരെ തീയേറ്ററിലേക്ക് ആകർഷിക്കാൻ കഴിവുള്ള നടനാണ് ദിലീപ്. എന്നാൽ മലയാള സിനിമയിൽ ഇതൊരു തുടക്കം മാത്രം ആണെന്നും ഇനിയും നിരവധി ചിത്രങ്ങൾ ഒടിടിയിലേക്ക് പോകും എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…