ലാലേട്ടനെ മനസ്സിൽ കൊണ്ടെഴുതിയ ചിത്രമായിരുന്നു നല്ല സമയം; പിന്നീട് അതിലേക്ക് ഇർഷാദ് വന്നത് ഇങ്ങനെ..!!
ഒമർ ലുലു സംവിധാനം ചെയ്തു അവസാനം തീയറ്ററിൽ എത്തിയ ചിത്രം ആയിരുന്നു നല്ല സമയം. ഇർഷാദ് നായകനായി എത്തിയ ചിത്രത്തിൽ തൃശ്ശൂരിൽ ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ചിത്രം ആയിരുന്നു നല്ല സമയം. നിരോധിത ല ഹരി മരുന്നായ എം ഡി എംഎയുടെ അമിതമായ ഉപയോഗം അടക്കം കാണിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്ന് തരിപ്പണം ആയിരുന്നു.
ആദ്യ ദിവസത്തെ പ്രദർശനം കഴിയുമ്പോൾ ചിത്രത്തിന് ബുക്ക് മൈ ഷോ റേറ്റിങ് 1 ആയിരുന്നു. പത്തിൽ ഒന്ന് ലഭിക്കുന്ന ആദ്യ മലയാള സിനിമ കൂടി ആയിരുന്നു നല്ല സമയം. ഒട്ടേറെ വിമർശനങ്ങളും കേസുകളും അടക്കം വന്ന ചിത്രം രണ്ടു ദിവസത്തിന് ശേഷം വിതരണക്കാർ തന്നെ തീയറ്ററിൽ നിന്നും പിൻവലിക്കുക ആയിരുന്നു.
എന്നാൽ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിൽ ചിത്രത്തിൽ ആദ്യം മനസ്സിൽ കണ്ട നായകൻ മോഹൻലാൽ ആയിരുന്നു എന്ന് പറയുകയാണ് ഒമർ ലുലു. എന്നാൽ പിന്നീട് ചിത്രത്തിൽ നായകനായി എത്തിയത് ഇർഷാദ് ആയിരുന്നു.
സ്വാമിനാഥൻ എന്ന കഥാപാത്രമായി ആണ് ഇർഷാദ് ചിത്രത്തിൽ എത്തുന്നത്. തൃശൂർ പലിശ പിരിവ് ഒക്കെയായി നടക്കുന്ന സ്വാമിനാഥൻ തികഞ്ഞ സ്ത്രീ ലംബടൻ കൂടിയാണ്. രാത്രിയിൽ നാല് പെൺകുട്ടികൾ ഇർഷാദിന്റെ വാഹനത്തിൽ ലിഫ്റ്റ് ചോദിക്കുന്നതും തുടർന്ന് ഇർഷാദിന്റെ ഫാം ഹൗസിൽ ഇവർ രാത്രി ആഘോഷിക്കുന്നതും ഒക്കെയാണ് ചിത്രത്തിൽ പറയുന്നത്.
യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ ആണ് ലാലേട്ടന്റെ മനസ്സിൽ കൊണ്ടെഴുതിയ ചിത്രമാണ് നല്ല സമയം എന്ന് ഒമർ ലുലു പറയുന്നത്. തുടർന്ന് ഞങ്ങൾ ജയസൂര്യയെ പ്ലാൻ ചെയ്തു. തൃശൂർ സ്ലാങ് ഒക്കെ.. അപ്പോൾ ആൾ ആൾറെഡി ചെയ്തിട്ടുണ്ടല്ലോ.. തുടർന്ന് ഇർഷാദ് ഇക്ക എന്റെ അയൽവാസിയാണ്.
പിന്നെ ഡേറ്റ് നമുക്ക് പെട്ടന്ന് കിട്ടി. പിന്നെ ഇർഷാദ് നായകനായി വരുമ്പോൾ ഒരു ഫ്രഷ്‌നെസ്സ് ഉണ്ടല്ലോ.. പുള്ളി ഇതുവരെയും കോമേഷ്യൽ ചിത്രത്തിൽ നായകനായി വന്നട്ടില്ലലോ.. പക്ഷെ ഇതുവരെ ഇർഷാദ് ചെയ്ത ഒരു മീറ്ററിൽ അല്ല നല്ല സമയത്തിൽ ഇർഷാദ് ഉള്ളത്. ഒമർ ലുലു പറയുന്നു.