Categories: Gossips

മോഹൻലാൽ രണ്ടു തവണ എന്നെ പൊക്കിയിട്ടും കീ വീണില്ല; അവസാനം ഇങ്ങനെ ചെയ്യേണ്ടി വന്നു; ഗാന്ധർവ്വം നായിക പറയുന്നു..!!

ഡെന്നിസ് ജോസെഫിന്റെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി 1993 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഗാന്ധർവ്വം. ചിത്രത്തിൽ നായികയായി എത്തിയത് മോഡലും ബോളിവുഡ് നടിയുമായ കാഞ്ചൻ ആയിരുന്നു.

തെലുങ്കിലും ഹിന്ദിയിലും അഭിനയ മികവ് കൊണ്ട് വൈഭവം തെളിയിച്ച താരം ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രം ആണ് ഗാന്ധർവ്വം. വമ്പൻ വിജയം നേടിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു.

മലയാളത്തിൽ അധികം സജീവം ആകാതെ ഇരുന്ന താരം തുടർന്ന് ഹിന്ദിയിലും തെലുങ്കിലും തിളങ്ങി എന്നാൽ വിവാഹം അയതോടെ അഭിനയ ലോകത്തിൽ നിന്നും പിന്മാറുക ആയിരുന്നു.

തന്റെ അഭിനയ ജീവിതത്തിലെ വേറിട്ട ഒരു അനുഭവം ആയിരുന്നു മലയാളം ചിത്രത്തിൽ അഭിനയിച്ചത്. കാരണം മറ്റൊരു സിനിമ മേഖലയിലും അഭിനേതാവിന് ഇത്രയേറെ സ്വാതന്ത്രം ലഭിച്ചില്ല എന്ന് പറയുന്ന താരം എന്നാൽ മലയാളത്തിൽ ആദ്യ ചിത്രം അഭിനയിക്കാൻ വരുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നു.

എന്നാൽ ഷൂട്ടിംഗ് പുരോഗമിച്ചപ്പോൾ എല്ലാവരും ആയി സൗഹൃദമായി എന്നും അതുപോലെ മോഹൻലാൽ അത്ര വലിയ സൂപ്പർ സ്റ്റാർ ആയിരുന്നു എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും കാഞ്ചൻ പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഒപ്പം അഭിനയിച്ചപ്പോൾ ഒരിക്കൽ പോലും മോശമായോ മുഖം കറപ്പിച്ചോ അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും താരം പറയുന്നു.

ഗാന്ധർവം സിനിമയിൽ അഭിനയത്തിന്റെ ഇടക്ക് ഉണ്ടായ ഒരു രംഗം ഓർക്കുമ്പോൾ ഇപ്പോളും ചിരി വരാറുണ്ടെന്നും നടി തുറന്നു പറഞ്ഞു. ഒരു കീ ഒളിപ്പിക്കുന്ന രംഗത്തില്‍ അത് തന്റെ ഡ്രെസ്സിന്റെ അകത്ത് എടുത്ത് ഇടുകയും തുടർന്ന് മോഹൻലാൽ വന്ന് പൊക്കി തിരിച്ചു കുലുക്കി കീ വെളിയിൽ ഇടുന്നതുമാണ് രംഗം.

എന്നാൽ ആ രംഗം രണ്ട് തവണ എടുത്തപ്പോളും മോഹൻലാൽ തന്നെ എത്ര പിടിച്ചു കുലിക്കിയിട്ടും കീ വെളിയിൽ വന്നില്ല. പിന്നീട് കീ വീഴുന്ന ഷോട്ട് മാത്രമായി ഷൂട്ട് ചെയ്യുകയായിരുന്നു. ഡ്രസ്സിനകത്ത് നിന്ന് കീ എടുത്ത് കൈ കൊണ്ട് താഴെ ഇടുന്ന ഷോട്ട് ആണ് പിന്നീട് ചെയ്തതതെന്നും താരം വ്യക്തമാക്കുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago