യാമിനി തങ്കച്ചിക്ക് ശേഷം ബിന്ദു മേനോൻ, ഗണേഷ് കുമാറിന്റെ രണ്ടാമത്തെ വിവാഹവും വേർപിരിയലിന്റെ വക്കിൽ..!!

582

പ്രമുഖ മലയാളം നടനും പത്തനാപുരം എംഎൽഎയുമാണ് കെ ബി ഗണേഷ് കുമാർ, രാഷ്ട്രീയ ജീവിതത്തിലും സിനിമയിലും ഒട്ടേറെ വിജയം നേടിയ ആൾ ആണ് ഗണേഷ് എങ്കിലും ഗണേഷിന്റെ കുടുംബ ജീവിതം അത്ര വലിയ ശോഭയുള്ളത് ആയിരുന്നില്ല, ആദ്യ ഭാര്യ യാമിനി തങ്കച്ചിയുമായി ഉള്ള ഇരുപത് വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ചാണ് ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ് ഡയറക്ടർ ആയിരുന്ന ബിന്ദു മേനോനെ വിവാഹം ചെയ്തത്.

2013ൽ ആദ്യ വിവാഹ മോചനം നേടിയ ഗണേഷ് കുമാർ, 2014ൽ ആയിരുന്നു ബിന്ദുവിനെ ജീവിത പങ്കാളിയാക്കിയത്. എന്നാൽ ബിന്ദു മേനോനും ആയി ഉള്ള നടന്റെ രണ്ടാം വിവാഹവും വേർപിരിയലിന്റെ വക്കിൽ ആണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

കുടുംബ ജീവിതത്തിലെ ഒട്ടേറെ പ്രശ്നങ്ങൾ തുറന്ന് വെളിപ്പെടുത്തി, വമ്പൻ കൊട്ടിഘോഷിക്കൽ ഉണ്ടായി തന്നെ ആയിരുന്നു യാമിനി തങ്കച്ചിയുമായി ഉള്ള വിവാഹ മോചനം ഗണേഷ് കുമാർ നേടിയത്. എംബിബിഎസ്‌ ബിരുദധാരിയായി തനിക്ക്‌ ഉന്നത പഠനവും ജോലിയും പോലും ഭർത്താവിന്റെ കുടുംബം നിഷേധിച്ചിരുന്നു എന്നാണ് യാമിനി അന്ന് ആരോപണം നടത്തിയത്, എന്നാൽ ഗണേഷിനെ കുറിച്ച് കേട്ട ഗോസിപ്പുകൾ ആയിരുന്നില്ല വിവാഹമോചനത്തിന് കാരണം, നേരിട്ട് അനുഭവിച്ച വിഷയങ്ങളും സംഭവങ്ങളും ആയിരുന്നു കാരണം എന്നായിരുന്നു യാമിനി അന്ന് വെളിപ്പെടുത്തൽ നടത്തിയത്.

2014ൽ ആയിരുന്നു പാലക്കാട് സ്വദേശിനിയായ ബിന്ദു മേനോനെ വിവാഹം ചെയ്തത്, ബിന്ദുവിന്റെയും രണ്ടാം വിവാഹം ആയിരുന്നു ഗണേഷ് കുമാറുമായി ഉണ്ടായിരുന്നത്, അതിസമ്പന്നയായ ബിന്ദു പത്തനാപുരത്തും ദുബായിലും ആയി ആയിരുന്നു താമസം, ഏഷ്യാനെറ്റിലെ ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനെസ്സ് നടത്തുയാണ് ബിന്ദു, അതേ സമയം യാമിനിയുടെ ജീവിതത്തിൽ സംഭവിച്ചത് തന്നെയാണ് ബിന്ദുവിന്റെ ജീവിതത്തിലും ഇപ്പോൾ സംഭവിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

ഗണേഷ് കുമാറിന്റെ പേഴ്‌സണൽ സ്റ്റാഫുകൾ ഗണേഷിന്റെ വഴിവിട്ട ബന്ധങ്ങൾക്ക് കൂട്ടുനിൽക്കുന്നു എന്നും ഇതിന്റെ പേരിൽ സ്റ്റാഫിനെ ബിന്ദു മർദിച്ചത് മുതൽ ആണ് സംഭവങ്ങൾക്ക് തുടക്കം, തുടർന്ന് ഗണേഷ് കുമാറുമായി പിണങ്ങിയ ബിന്ദു ഇപ്പോൾ, പാലക്കാട് സ്വന്തം വീട്ടിലേക്ക് താമസം മാറ്റി എന്നുമാണ് വരുന്ന റിപ്പോർട്ടുകൾ.

You might also like