കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമിനാപ്യാരി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ നായികയായി എത്തിയ നടിയാണ് ഗായത്രി സുരേഷ്. 2014 ൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട തൃശ്ശൂരുകാരിയായ ഗായത്രി 2015 ൽ ആണ് സിനിമയിൽ എത്തിയത്.
കോപ്രമൈസ് ചെയ്താൽ സിനിമയിൽ നായിക ആക്കാം എന്നും അവസരങ്ങൾ നൽകാം എന്നുമുള്ള മെസേജുകൾ നിരവധി വാരാറുണ്ട് എന്ന് ഗായത്രി പറയുന്നു ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് ഗായത്രി ഇക്കാര്യം പറഞ്ഞത്.
എന്നാൽ ഇത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകാറില്ല എന്നും അവഗണിക്കുകയാണ് പതിവ് എന്നും അത് തന്നെയാണ് അത്തരക്കാർക്ക് ഉള്ള കൃത്യമായ മറുപടി എന്നും ഗായത്രി പറയുന്നു. പല ഇന്റർവ്യൂവിലും വിവാദപരമായ പ്രസ്താവനകൾ താരം പലപ്പോഴായി നടത്തിയിട്ടുണ്ട്.
താരത്തിന്റെ ഏറ്റവും വലിയ വിവാദമായ പ്രസ്താവനയായിരുന്നു പ്രീ മാരിറ്റൽ ബന്ധം ഒരു തെറ്റല്ല എന്നുള്ളത്. പിന്നീട് നടി അത് മാറ്റി പറഞ്ഞിരുന്നു എന്നും സോഷ്യൽ ലോകത്ത് പ്രചരിച്ചു. മുമ്പ് ഒരു യൂട്യൂബ് ചാനലിന് ഗായത്രി അനുവദിച്ച അഭിമുഖത്തിലെ വാക്കുകളും ഇപ്പോൾ വീണ്ടും ചർച്ച ആകുന്നത്.
അവതാരകന്റെ ചോദ്യങ്ങൾക്ക് വളരെ പക്വതയോടെയാണ് ഗായത്രി മറുപടി നൽകിയത്. തന്റെ പഴയകാല വിവാദ പ്രസ്താവനയെ ആവർത്തിച്ചു കൊണ്ട് അവതാരകൻ പ്രി മാരിറ്റൽ ബന്ധത്തെ ക്കുറിച്ച് ചോദ്യം ചോദിക്കുകയുണ്ടായി. അതിനുത്തരമായി താരം തന്റെ പഴയ പ്രസ്താവന തന്നെയാണ് ഗായത്രി വീണ്ടും പറഞ്ഞത്.
പ്രീ മാരിറ്റൽ ബന്ധം ഒരു തെറ്റല്ല അതെങ്ങനെ ഒരു തെറ്റ് ആവുക. എന്നാണ് ഗായത്രി ചോദിക്കുന്നത്. ഞാൻ ചെയ്യമെന്നോ ചെയ്യേണ്ടെന്നോ പറയുന്നില്ല അതിനു പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ അതൊരു തെറ്റ് അല്ലല്ലോ. അതിന്റെ പേരിൽ ആരെയെങ്കിലും ശിക്ഷിക്കപ്പെടുമോ? അതില്ലല്ലോ പിന്നെങ്ങനെ അത് തെറ്റാവുക എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…