ഗായത്രി സുരേഷ് കാറിനെ ഓവർ ടെക്ക് ചെയ്യുകയും ഇടിക്കുകയും എല്ലാം ചെയ്ത വിഷയത്തിൽ താരം തന്നെ വിഡിയോകൾ പോസ്റ്റ് ചെയ്തു നിരവധി വിവാദങ്ങൾ ഉണ്ടാക്കിയപ്പോൾ ഇപ്പോൾ നടി ഗായത്രി ആർ സുരേഷിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുകയാണ് സംവിധാനം ശാന്തിവിള ദിനേശ്.
എതിരെ വന്ന വാഹനത്തിൽ ഇടിക്കുകയും നിർത്താതെ പോകുകയും മാത്രമുള്ള തെറ്റേ ഞങ്ങൾ ചെയ്തുള്ളൂ എന്നാണ് ഗായത്രി പിനീട് പറഞ്ഞത്. ഒന്നോ രണ്ടോ സിനിമകൾ മാത്രം അഭിനയിച്ചിട്ടുള്ള ഒരു നടിയാണ്. ജമിനാപ്യാരി അടക്കം വിരലിൽ എണ്ണാവുന്ന സിനിമകൾ. ബാങ്കിൽ ജോലി ഉണ്ടെന്നു ബയോയിൽ പറയുന്നുണ്ട്.
അത്രക്കും തിരക്കുള്ള കൊച്ചിയിലെ നഗരത്തിൽ രാത്രിയിൽ 29 വയസുള്ള ഒരു നടി ചെറുപ്പക്കാരനുമായി പോകുക. അവർ ല ഹരി ഉപയോഗിച്ചു എന്ന് തോന്നുന്നത്. കൂടെയുള്ള ചെറുപ്പക്കാരൻ സുഹൃത്താണോ കാമുകൻ ആണോ എന്നൊന്നും അറിയില്ല. എന്നാൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണം അവൻ ആണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. അവൻ കാറിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കിയില്ല.
രണ്ടുമൂന്നു വാഹനങ്ങൾ ഇടിക്കുക. എന്നിട്ട് നിർത്താതെ പോകുക. ഇടികിട്ടിയ വാഹനങ്ങൾ ചേർന്ന് നടിയെ ചെസ് ചെയ്തു പിടിക്കുക. അവർ എന്തൊക്കെയോ വിളിക്കുന്നു. സ്വന്തം വാഹനത്തിന്റെ ഗ്ലാസ് പൊട്ടിയ ദേഷ്യത്തിൽ അവർ ഗായത്രി യുടെ ഗ്ലാസും പൊട്ടിക്കുന്നു. പെൺകുട്ടി ഇറങ്ങി കൈകൂപ്പി സംസാരിക്കുന്നു. എന്നാൽ യൂട്യൂബിൽ സംസാരിക്കുമ്പോൾ എന്തൊരു വീറോടെ ആണ് സംസാരിച്ചത്.
എന്നാൽ കാറിൽ കൊണ്ട് വന്നു ഇടിച്ചവൻ ഫോണിൽ നോക്കി വണ്ടിക്ക് ഉള്ളിൽ തന്നെ ഇരിക്കുന്നു. എന്തായാലും ആർക്കായാലും ദേഷ്യം വരും. 29 കാരി നടി ഒന്നോ രണ്ടോ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എന്നിട്ട് റോഡിൽ കിടന്നു താൻ വലിയ നടിയാണ് എന്ന് പറയുന്നു. ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ കൂട്ടുകാരന്റെയൊക്കെ ഒപ്പം രാത്രിയിൽ പോകുമ്പോൾ.
ഞാൻ പെർഫെക്റ്റ് അല്ല എന്ന് വീഡിയോയിൽ പറയുന്നു. അങ്ങനെ ആ കുട്ടി പറയുമ്പോൾ അത് ല ഹ രി ഉപയോഗിക്കും എന്നും കണ്ടവന്റെ കൂടെ പോകും എന്നൊന്നും ഞൻ പറയുന്നില്ല. ആ കുട്ടി തന്നെ പറയട്ടെ. എനിക്ക് പലരും വീഡിയോ അയച്ചു തന്നു. സീരിയൽ നടി ആണെന്ന് പറഞ്ഞു..
ഞാൻ കുറച്ചു സീരിയൽ ആളുകൾക്ക് അയച്ചു കൊടുത്തപ്പോൾ ഇങ്ങനെ ഒരു സീരിയൽ നടി ഇല്ലന്ന് അവർ പറയുന്നു. ആ മൂന്ന് കോടിയിൽ ഒരു ലക്ഷം പേർ തെറിവിളിക്കട്ടെ ബാക്കി രണ്ടേ മുക്കാൽ ലക്ഷം പേർ തനിക്കൊപ്പമുണ്ടെന്നൊക്കെയാണ് ഗായത്രിയുടെ വാദം. എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുക.
ഇവരുടെ പടത്തിന്റെ പോസ്റ്റർ ഇനി പതിക്കുമ്പോള്‍ നാട്ടുകാര് പറയില്ലേ ഇത് എറണാകുളത്ത് വെള്ള മടിച്ച് അപകടമുണ്ടായ നടിയല്ലേ എന്ന്. നിങ്ങളുടെ കരിയറിനെ അത് ബാധിക്കില്ലേ. കലാകാരിയാണെങ്കിൽ കുറച്ചൊക്കെ ഡീസന്റാവണം. മമ്മൂട്ടിയോ മോഹൻലാലോ സുരേഷ് ഗോപിയോ ജയറാമോ ദിലീപോ ഒന്നും ഇങ്ങനെ ആരുടെയെങ്കിലും വണ്ടിക്ക് കൊണ്ടുപോയി ഇടിച്ചതായി അറിയില്ല.
അങ്ങനെയുള്ള ഇടത്താണ് ഗായത്രി സുരേഷുമാരെ പോലുള്ളവർ ഓരോന്ന് കാണിക്കുന്നത്. വണ്ടിയോടിക്കുന്നതും അപകടമുണ്ടാവുന്നതും സാധാരണയാണ്. എന്നാൽ നിർത്താതെ പോകുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പിറകെ കാർ ചേസ് ചെയ്ത് വരുമ്പോൾ ജോഷി സാറിന്റെ പടത്തിലെ പോലെ കാറിന് വേഗം കൂട്ടി പോകാൻ ഏത് നിയമമാണ് നിങ്ങൾക്ക് അനുമതി നല്‍കുന്നത്.
എന്നിട്ട് അവര് നിങ്ങളെ തടഞ്ഞ് നിർത്തി പോലീസ് വന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞാൽ അവരാണോ കുറ്റക്കാർ. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പൂച്ചക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞത് പോലെയാണ് ഗായത്രിയുടെ ന്യായീകരണങ്ങൾ. കിലുക്കത്തിലെ രേവതിയെ പോലെ ഞങ്ങൾ വണ്ടിയോടിച്ചു ചിലതിൽ ഇടിച്ചു അതിലപ്പുറം ഞങ്ങൾ എന്ത് തെറ്റേ ചെയ്തു എന്നൊക്കെയാണ് ഗായത്രിയുടെ ചോദ്യങ്ങൾ.
ഇടിച്ചപ്പോൾ ഞങ്ങൾക്ക് തോന്നി ട്രാഫിക് ബ്ലോക്കൊന്നും ആക്കേണ്ടെന്ന് അങ്ങനെ ഞങ്ങൾ വിട്ട് പോയി എന്നൊക്കെയാണ് ഗായത്രിയുടെ പുലമ്പൽ. അങ്ങനെ സംഭവിച്ചാൽ തന്നെ ഞങ്ങളെ ചേസ് ചെയ്യാവോ? ഞാനൊരു സിനിമാ നടിയല്ലേ. ബോധമില്ലാത്ത എന്റെ സുഹൃത്ത് വണ്ടിയിൽ നിന്നിറങ്ങിയില്ലെങ്കിൽ കാർ തല്ലിപ്പൊളിക്കുമോ എന്നൊക്കെ ഗായത്രിയുടെ സംസാരത്തിലുണ്ട്.
ഇത് ശരിക്കും മലയാള സിനിമക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. സുരേഷ് കുമാർ എന്ന അച്ഛനും രേഖ നായർ എന്ന അമ്മയും ഈ കുട്ടിയെ കണ്ട്രോൾ ചെയ്തില്ലായെങ്കിൽ ഇപ്പോഴുണ്ടാക്കിയ അപകടത്തേക്കാൾ വലിയ പ്രശ്നങ്ങൾ ഈ കുട്ടി വരുത്തി വെക്കാം. ഗായത്രിയെന്ന് പേരുള്ള പലരും സിനിമയിലും സീരിയലിലുമൊക്കെയുണ്ട്. പലരും ഈ ഗായത്രിയെന്ന പേരിൽ അവരെയാണ് സംശയിക്കുന്നത്.
അത് തന്നെ വലിയ പ്രശ്നമാണ്. ജിഷിൻ എന്ന നടൻ പറഞ്ഞു ഞാനല്ലട്ടോ ആ കാറിലുണ്ടായിരുന്നു ജിഷിൻ എന്ന്. എല്ലാവരെയും സംശയിക്കുന്ന കേസാണിത്. അമ്മയായാലും ഫെഫ്കയായാലും സ്വന്തം അംഗങ്ങൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണം. ഇത്തരം സംഭവങ്ങൾ നടന്നാൽ അതിനെ പിന്തുണയ്ക്കാതിരിക്കുക എന്ന നയം കൊണ്ടുവരണം.
പരമാവധി ശിക്ഷ നൽകുന്നതിനും തീരുമാനമെടുക്കണം. ഇതുപോലെ വെള്ളമടിച്ച് അപകടമുണ്ടാക്കിയാൽ ആറ് മാസത്തേക്കോ ഒരു കൊല്ലത്തേക്കോ സിനിമയിൽ അഭിനയിക്കേണ്ട എന്ന തീരുമാനമെടുക്കാൻ സംഘടനകൾക്ക് ആവണം. അങ്ങനെയുണ്ടായില്ലെങ്കിൽ സിനിമാക്കാരെ മുഴുവൻ ആക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…