ആ കാരണം പുറത്തുപറയാൻ കൊള്ളില്ല; എന്റെ കരിയർ നശിപ്പിച്ചത് ആ നടനും പ്രൊഡക്ഷൻ കൺട്രോളറും ചേർന്ന്; ഗീത വിജയൻ സിനിമ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ..!!
തൊണ്ണൂറുകളിൽ മലയാള സിനിമയിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച താരമാണ് ഗീത വിജയൻ. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരം മലയാളം സിനിമ ലോകത്തിലേക്ക് എത്തുന്നത്. മലയാളം കൂടാതെ തമിഴിലും ഹിന്ദിയിലും താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ അഭിനയ ലോകത്തിൽ നൂറ്റിയമ്പതോളം ചിത്രങ്ങൾ ചെയ്ത താരത്തിന് സിനിമകൾ പെട്ടന്ന് ഡ്രോപ്പ് ആയി പോകുന്ന അവസ്ഥയും ഉണ്ടായി. എന്നാൽ അതിനുള്ള കാരണം അന്നത്തെ ഒരു നടനും പ്രൊഡക്ഷൻ കൺട്രോളറും ആണെന്ന് പറയുകയാണ് ഗീത വിജയൻ.
നടി രേവതി മുഖാന്തിരം ആയിരുന്നു തന്റെ സിനിമയിലേക്കുള്ള എൻട്രി അതുപോലെ തന്നെ ഗീതയുടെ കസിൻ ആയിരുന്നു രേവതി. സിനിമ ലോകത്തിലേക്ക് അപ്രതീക്ഷിതമായി ആയിരുന്നു ഞാൻ എത്തിയത്. എന്നാൽ ആഗ്രഹിച്ചിട്ട് എത്തിയത് അല്ലെങ്കിൽ കൂടിയും എനിക്ക് ഈ മേഖലയിൽ നിന്നും ശത്രുക്കൾ ഉണ്ടായി.
അതിൽ പ്രധാനി ആയിരുന്നത് ഒരു നടനും പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഇവരുമായി ഉള്ള പ്രശ്നം എനിക്ക് പുറത്തു പറയാൻ പോലും കഴിയാത്ത അത്രക്കും മോശം ആണ്. എന്നാൽ അത് എന്റെ ഭാഗത്തുനിന്നും ഉണ്ടായതല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
ഈ നടനും കൺട്രോളറും കാരണം എനിക്ക് പത്തോളം സിനിമകൾ ആണ് നഷ്ടമായത്. എനിക്ക് അറിയാവുന്ന ചിത്രങ്ങൾ ആണ് ഇതെല്ലാം. അതല്ലാതെ നഷ്ടമായോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ഏറ്റവും വിഷമം ഉണ്ടാക്കിയ കാര്യം സൈൻ ചെയ്ത ചിത്രങ്ങൾ അതിന് ശേഷം ആണ് പലതും മുടങ്ങി പോയത് എന്ന് ഓർക്കുമ്പോൾ ആയിരുന്നു.
ചിലർ അതൊന്ന് വിളിച്ചു പറയാനുള്ള മര്യാദപോലും കാണിക്കാറില്ല. ചിലപ്പോൾ ഒക്കെ തങ്ങളുടെ ശാപവാക്കുകൾ ഫലിക്കും. എന്നെ ഒരു സിനിമയിൽ നിന്നും ഒഴുവാക്കിയപ്പോൾ ഞാൻ എന്തോ ശാപ വാക്കുകൾ ഒക്കെ പറഞ്ഞു. പിന്നീട് എനിക്ക് വന്ന ചിത്രമായിരുന്നു സകുടുംബം ശ്യാമള.
ആ ചിത്രം വലിയ വിജയമായി മാറി. എന്നാൽ തന്നെ ഒഴുവാക്കിയ ചിത്രം ഒരു വർഷത്തോളം പെട്ടിയിൽ തന്നെ ഇരുന്നു. ഇറങ്ങിയപ്പോൾ ഒരു കുഞ്ഞുപോലും കാണാനും ഇല്ലായിരുന്നു. അഭിനയിച്ച സിനിമകളിൽ ചിലതൊക്കെ പരാജയം ആയിട്ടുണ്ട്. എന്നാൽ എന്നെ വേദനിപ്പിച്ച ചിത്രങ്ങൾ എല്ലാം പരാജയം ആയിരുന്നു. ഗീത പറയുന്നു.