മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ ആണ് ഗിന്നസ് പക്രു. അജയകുമാർ എന്ന താരം ഒരു മുഴുനീള നായകനായി ചിത്രത്തിൽ അഭിനയിച്ചതോടെ ആണ് ഏറ്റവും ഉയരം കുറഞ്ഞ നായകനെന്ന ലോക റെക്കോർഡ് നേടിയത്.
അമ്പിളി മാമൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ഗിന്നസ് പക്രു അഭിനയ ലോകത്തിലേക്ക് എത്തുന്നത്. വിദ്യാഭ്യാസത്തിന് ശേഷം മിമിക്രി താരമായി മാറുകയും അവിടെ നിന്നും അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം മലയാളത്തിൽ ഇന്നും ഏറെ ആരാധകരുള്ള താരമായി മാറിക്കഴിഞ്ഞു.
ഇപ്പോൾ പക്രുവിന് കുട്ടി ജനിച്ചു എന്നുള്ള വാർത്തകൾ ആണ് എത്തുന്നത്. ഗിന്നസ് പക്രു തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി ഇക്കാര്യം ഷെയർ ചെയ്തത്.
മൂത്ത മകൾ ദീപ്ത കീർത്തി ഇപ്പോൾ ജനിച്ച കുട്ടിയെ കയ്യിലെടുത്ത് നിൽക്കുന്ന ചിത്രത്തിനൊപ്പം പക്രു സോഷ്യൽ മീഡിയയിൽ കുറിച്ചത് തനിക്ക് ഒരു പെൺകുട്ടി പിറന്നു എന്നും ചേച്ചിയമ്മക്കൊപ്പം ഉള്ള ചിത്രങ്ങൾ ആണെന്നും ആയിരുന്നു പക്രു കുറിച്ചത്.
2006 ൽ ആയിരുന്നു ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം കഴിക്കുന്നത്. 2009 ൽ ആയിരുന്നു ദീപ്ത കീർത്തി ജനിക്കുന്നത്.
എന്നാൽ ദീപ്ത തന്റെ രണ്ടാമത്തെ മകൾ ആണെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ അടക്കം പക്രു പറയാറുണ്ട്. ആദ്യം ജനിച്ച കുട്ടി രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ തങ്ങളുടെ എന്നെന്നേക്കുമായി വിട്ട് പോയതാണ് എന്നും പക്രു പറയാറുണ്ട്. ഇപ്പോൾ ദീപ്ത കീർത്തി ജനിച്ച് പതിനാലു വർഷങ്ങൾക്ക് ശേഷമാണ് അടുത്ത കുട്ടിയുടെ ജനനം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…