മലയാള സിനിമയുമായി ബന്ധപ്പെട്ട പല വിവാദ വിഷയങ്ങൾ വരുമ്പോളും മൗനം പാലിക്കുന്ന ആളുകൾ ആണ് മലയാള സിനിമയിൽ കൂടുതലും. എന്നാൽ അത്തരത്തിൽ ഉള്ള ആളുകളിൽ നിന്നും ഏറെ വ്യത്യസ്തനായി നിൽക്കുന്ന ആൾ ആണ് നാടകത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ ഹരീഷ് പേരാടി.
ഇപ്പോൾ വിനായകൻ, പൃഥ്വിരാജ് സുകുമാരൻ, ദിലീപ് എന്നിവരെ ഉദ്ധരിച്ചുകൊണ്ട് ഹരീഷ് പേരാടി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. വിനായകനോട് പത്ര സമ്മേളനത്തിൽ ചോദിച്ച ചോദ്യങ്ങൾ ഒരിക്കലും ഒരു പത്ര സമ്മേളനം നടത്തുമ്പോൾ പൃഥ്വിരാജ് സുകുമാരനോട് ചോദിക്കില്ല എന്നും വിനായകൻ ഒരു ദളിതനും പൃഥ്വിരാജ് നായരും ആണെന്നും അതുപോലെ പ്രിത്വിരാജിന്റെ ഫ്ലാറ്റിൽ നിന്നും ഒരാളെ ഡ്ര ഗ് ഉപയോഗിച്ചതിന് പിടിച്ചപ്പോൾ തനിക്ക് അറിയില്ല അയാളെ.
ഏജൻസി വഴിയാണ് അയാളെ കണ്ടെത്തിയത് എന്ന് പറയുമ്പോൾ അതുപോലെ തന്നെയാണ് ദിലീപ് പൾസർ സുനിയെ കുറിച്ചും പറഞ്ഞു എന്ന് ഹരീഷ് പേരാടി പറയുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എല്ലാം വാർത്തകൾ ആണ്.. വാർത്തകൾ കേൾക്കുന്നതുകൊണ്ട് പറയുകയാണ്… പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്ലാറ്റിൽനിന്ന് ഡ്ര ഗ് മാ ഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാപോലീസ് അറസ്റ്റ് ചെയ്യുന്നു… പോലീസ് പൃഥിവിനോട് അയാളെ പറ്റി ചോദിക്കൂമ്പോൾ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല.
ഒരു ഏജൻസി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന്. നടിയെ ആ ക്ര മിച്ച കേസിൽ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത് പൾസർ സുനിയെ എനിക്ക് അറിയില്ലാ എന്ന്. വിനായകൻ സ്ത്രി സമൂഹത്തെ മുഴുവൻ അടച്ച ആക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വിത്യാസം അതേപടി നിലനിർത്തികൊണ്ടുതന്നെ ചോദിക്കട്ടെ..
ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്ര ഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങൾ പത്രക്കാരുടെ മുന്നിലിരുന്നപ്പോൾ നാവ് പണയം കൊടുത്ത നിങ്ങൾക്ക് ഉണ്ടായില്ലല്ലോ.. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം.. വിനായകനോട് എന്തും ആവാം.. കാരണം അവൻ കറുത്തവനാണ്. ദളിതനാണ്… പൃഥിരാജ് വെളുത്തവനാണ്.. നായരാണ്.. സൂപ്പർസ്റ്റാറാണ്.
പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്. അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തിൽ പൃഥിരാജിന്റെ വാർത്താസമ്മേളനം കാണാൻ ആഗ്രഹമുണ്ട്. പോലീസിന്റെ വിശദികരണവും കേൾക്കാൻ ആഗ്രഹമുണ്ട്. കാരണം ഞങ്ങൾ ജനഗണമന ചൊല്ലുന്നവരാണല്ലോ.. ജയഹേ…ജയഹേ…ജയഹേ…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…