വാവ സുരേഷിന് പാമ്പ് പിടിക്കാൻ അറിയില്ല; എങ്ങനെയെങ്കിലും പാമ്പ് പിടിക്കുന്നതല്ല പാമ്പ് പിടിത്തം; ഹരീഷ് വാസുദേവൻ പറയുന്നു..!!

242

കേരളത്തിൽ അറിയപ്പെടുന്ന പാമ്പ് പിടിത്തക്കാരൻ ആണെങ്കിൽ കൂടിയും നിരവധി തവണയാണ് വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റിട്ടുള്ളത്.

പ്രൊഫെഷനലായി ചെയ്യുന്നവർക്ക് ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ തീരെ കുറവാണ് എങ്കിൽ കൂടിയും വാവ സുരേഷിന്റെ കാര്യത്തിൽ നേർ വിപരീതമായി നിരവധി തവണയാണ് കടിയേറ്റിട്ടുള്ളത്.

നാട് മുഴുവൻ വാവ സുരേഷിന് ഓരോ തവണ പാമ്പിന്റെ കടിയേൽക്കുമ്പോഴും പ്രാർത്ഥനയായി എത്തുമ്പോഴും സത്യത്തിന്റെ മുഖം മറ്റൊന്നാണ് എന്ന് പറയുകയാണ് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ല. പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം പിടിക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരായി പിടിക്കുമ്പോഴാണ് ‘ഒരാൾക്ക് ആ പണി അറിയാം’ എന്നു നാം പറയുക.

ഒരാൾ നല്ല ഡ്രൈവറാണോ എന്നു നോക്കുന്നത് ഏറ്റവും കുറഞ്ഞ ആക്സിഡന്റ് ഉണ്ടാക്കിയതും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഒക്കെ നോക്കിയാണ്. അല്ലാതെ വണ്ടിയിൽ സർക്കസ് കളിക്കുന്ന ആളെ നമ്മൾ നല്ല ഡ്രൈവർ എന്നു പറയുമോ? ഇല്ല.

വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് വഴി അദ്ദേഹത്തിനും കണ്ടു നിൽക്കുന്നവർക്കും മാത്രമല്ല ആ പാമ്പിനും അപകടമുണ്ട്. ഇന്നത്തെ അപകടത്തിന്റെ വീഡിയോയും അത് വ്യക്തമാക്കുന്നു. മുൻപ് പലപ്പോഴും വ്യക്തമായത് തന്നെ.

എത്രയോ പാമ്പുകളെ അനാവശ്യമായി വേദനിപ്പിച്ചാണ് പിടിക്കുന്നത്. നാട്ടുകാർക്ക് റിസ്കും. കാളപ്പോരിന്റെ വീറ് പോലെ വീറുള്ള ഭ്രാന്തമായ ആവേശമുള്ള പത്തിരുപതുലക്ഷം ഊളകൾ ഫാൻസ് ആയിട്ടുണ്ട് എന്നത് സ്വന്തം ലൈഫും പാമ്പിന്റെ ലൈഫും നാട്ടുകാരുടെ ലൈഫും അപകടത്തിലാക്കി ഈ പണി തുടരാനുള്ള ലൈസൻസല്ല.

പലവട്ടം പലരും പറഞ്ഞ കാര്യം വീണ്ടും പറയുന്നു വാവ സുരേഷ് ഒന്നുകിൽ സുരക്ഷിതമായി ഈ ജോലി ചെയ്യാൻ പഠിക്കണം അല്ലെങ്കിൽ അത് നിർത്തണം. അങ്ങേരെ ഈ പണിക്ക് കൊണ്ടുപോകുന്നത് സർക്കാർ നിർത്തിക്കണം.

അദ്ദേഹത്തിന്റെ ആരോഗ്യം എത്രയും പെട്ടെന്ന് തിരികെ കിട്ടി സുഖം പ്രാപിക്കട്ടെ.(തെറിവിളി കൊണ്ട് ഞാൻ പറയുന്നതിനെ ഇല്ലാതാക്കാൻ പറ്റില്ല)

You might also like