വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലെക്ക് എത്തിയ താരം ആണ് ഹണി റോസ്. ഇന്ന് മലയാളവും തെലുങ്കിലും കീഴടക്കി നിൽക്കുന്ന മിന്നും താരം ആണ് ഹണി റോസ്.
സിനിമയിൽ അത്രക്കും സജീവമല്ലെങ്കിൽ കൂടിയും താരം ഉത്ഘാടന വേദികളിൽ ഹണി റോസ് തന്നെയാണ് ആഘോഷം. ഇപ്പോൾ ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ സ്വകാര്യ ജീവിതത്തിനെ കുറിച്ച് മനസ്സ് തുറന്നത്.
തനിക്ക് വിവാഹം കഴിക്കുന്നത് ചെറുപ്പം മുതൽ തന്നെ ഇഷ്ടമുള്ള കാര്യമല്ല എന്ന് പറയുന്ന താരം ഫാമിലിയിൽ താൻ ആരോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല എന്നും എന്നാൽ പുറത്തുള്ള ആളുകളോട് പറഞ്ഞിട്ടുണ്ട് എന്നും ഹണി പറയുന്നു.
സ്‌കൂൾ കാലഘട്ടത്തിൽ ഒക്കെ കുറെ ആളുകൾ എന്നോട് ഇഷ്ടം പറഞ്ഞിട്ടുണ്ട്. ഞാൻ അങ്ങോട്ട് പറഞ്ഞതിനേക്കാൾ കൂടുതൽ ഇങ്ങോട്ട് പറഞ്ഞത് ആണ് അധികവും എന്നാൽ അവരോട് ഒക്കെ ഞാൻ കലിപ്പ് മോഡിൽ ആണ് നിൽക്കാറുള്ളത്.
ലൈഫിൽ പാർട്ണർ ഉണ്ടാകുന്നത് ഇഷ്ടമാണെങ്കിൽ കൂടിയും വിവാഹം കഴിക്കാൻ ചെറുപ്പം മുതൽ ഇഷ്ടമല്ല. കല്യാണവും അതിന്റെ ബഹളവും ഒന്നും എനിക്ക് ഇഷ്ടമല്ല. അതൊന്നും എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.
അതിൽ എന്തോ വലിയ പ്രശ്നങ്ങൾ ആയി തോന്നാറുണ്ട്. കുറെ ആളുകൾ , ബഹളങ്ങൾ , ക്യാമറകൾ അതിന്റെ ഇടയിൽ നിൽക്കുന്നു. കുറെ പൈസ ഉണ്ടെന്നു കാണിക്കുന്നതിന് വേണ്ടി ചെയ്യുന്നത് ആണെന്ന് തോന്നിയിട്ടുണ്ട്.
English Summary : Actress Honey Rose says she is not interested in getting married.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…