ഒരു വലിയ ഇടവേളക്ക് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ആണ് പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം. ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ചിത്രം 50 കോടിക്ക് മുകളിൽ ആണ് കളക്ഷൻ നേടിയത്.
പ്രണവ് മോഹൻലാൽ നായകനായി എത്തിയ മൂന്നാം ചിത്രം ആയിരുന്നു ഹൃദയം. ഇപ്പോൾ ഫെബ്രുവരി 18 മുതൽ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ചെയ്യുന്നുണ്ട് ഹൃദയം. നിരവധി ആളുകൾ സിനിമയെ പ്രകീർത്തിച്ചും മറ്റും എത്തുമ്പോൾ ഇപ്പോൾ കൂടുതൽ ചർച്ച ആകുന്നത് ജമ്നാപ്യാരി എന്ന ചിത്രത്തിൽ അഭിനയ ലോകത്തിലേക്ക് എത്തിയ ഗായത്രി പറഞ്ഞ വാക്കുകൾ ആണ്.
ചിത്രത്തിൽ കല്യാണി അവതരിപ്പിച്ച കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണ് ഗായത്രി സുരേഷ്. പ്രണവും കല്യാണിയും തമ്മിലുള്ള രസതന്ത്രം വളരെ മനോഹരമായിരുന്നു. അവരുള്ള പൊട്ടു തൊട്ട പൗർണമി എന്ന പാട്ടും മനോഹരമായിരുന്നെന്നും ഗായത്രി പറയുന്നു.
ആ ഭാഗമൊക്കെ കണ്ടപ്പോൾ പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവ് ആയിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും ഗായത്രി പറഞ്ഞു. ചിത്രത്തിൽ പ്രണവ് മോഹൻലാൽ വളരെ നന്നായി അഭിനയിച്ചു എന്നു പറഞ്ഞ ഗായത്രി പ്രണവിനെ കാണാൻ ഏറെ സുന്ദരനായിരുന്നു എന്നും വ്യക്തമാക്കി.
പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നു പലതവണ പരസ്യമായി പറഞ്ഞ നടിയാണ് ഗായത്രി സുരേഷ്. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും ഗായത്രി ഏറ്റു വാങ്ങിയിട്ടുണ്ട്.
കല്യാണി പ്രിയദർശൻ , ദർശന രാജേന്ദ്രൻ എന്നിവർ ആണ് ചിത്രത്തിൽ പ്രണവിന്റെ നായികമാരായി എത്തുന്നത്.
ഒരു യുവാവിന്റെ 18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള ജീവിതത്തിൽ കൂടി ഹൃദയത്തിന്റെ കഥ പറയുന്നത്. മെരിലാൻഡ് സിനിമാസ് നിർമിച്ച ചിത്രത്തിൽ അജു വര്ഗീസ് , ജോണി ആന്റണി , വിജയ രാഘവൻ എന്നിവരും പ്രധാന വേഷത്തിൽ എത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…