കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലെ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിരിക്കുന്ന ആളുകൾ ആണ് ഗായിക അമൃത സുരേഷും ഭർത്താവ് ഗോപി സുന്ദറും. റിയാലിറ്റി ഷോ വഴിയാണ് അമൃത എന്ന താരം ആലാപന രംഗത്തിൽ സജീവമായി മാറുന്നത്.
തുടർന്ന് നടൻ ബാലയുടെ പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും തുടർന്ന് ഒരു കുട്ടി ജനിക്കുകയും ഇരുവരും വിവാഹ മോചനം നേടുന്നതും എല്ലാം വളരെ വേഗത്തിൽ നടന്ന കാര്യങ്ങൾ ആണ്. എന്നാൽ ഏറെ കാലങ്ങൾക്ക് ശേഷം ബാല മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇപ്പോൾ അമൃത സുരേഷും മറ്റൊരു വിവാഹം കഴിച്ചിരിക്കുകയാണ്.
ഗോപി സുന്ദറുമായി ആയിരുന്നു അമൃതയുടെ രണ്ടാം വിവാഹം. എന്നാൽ ഇരുവരും തമ്മിൽ ആയിരുന്നു വിവാഹം നടന്നതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇന്നും വിടാതെ പിന്തുടരുകയാണ് ഈ ദമ്പതികളെ. ആദ്യ വിവാഹത്തിന് ശേഷം നീണ്ട കുറെ വർഷങ്ങൾ ആയി ഗായിക അഭയ ഹിരണ്മയി ആയി ലിവിങ് ടുഗതെറിൽ ആയിരുന്നു ഗോപി സുന്ദർ. അപ്രതീക്ഷിതമായി ആയിരുന്നു ഒരു സുപ്രഭാതത്തിൽ അമൃതയുമായുള്ള വിവാഹം നടന്നു എന്ന തരത്തിൽ വാർത്തകൾ എത്തുന്നത്.
തുടർന്ന് ഇരുവരും അത് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിരുന്നു. അമൃത സുരേഷ് പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വൈറൽ ആകാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ആണ് ഇരുവരുടെയും ഫോട്ടോക്ക് താഴെ അച്ഛനെയും മകളെയും പോലെയുണ്ട് എന്നുള്ള കമന്റ് വരുന്നത്.
എന്നാൽ ഇത്തരത്തിൽ നമ്മളെ കുറിച്ച് തെറ്റായ കാര്യങ്ങൾ പറയുമ്പോൾ നമ്മൾ എന്തിനാണ് പ്രതിരോധിക്കുന്നത് എന്നാണ് അമൃത ഇത്തരത്തിലുള്ള സംഭവങ്ങളെ കുറിച്ച് പറയുന്നത്. അവരവർക്കിഷ്ടമുള്ളതുപോലെ പോലെ ആളുകളെ നമ്മളെ വിധിക്കാൻ വിടുന്നതും ഒരു രസമുള്ള കാര്യമാണെന്ന് അമൃത പറയുന്നു.
പലപ്പോഴും ഗോപി സുന്ദറിനെ പോലെയുള്ള ആളെ എന്തിനാണ് വിവാഹം കഴിച്ചു എന്നുള്ള ചോദ്യങ്ങളുമായി പലരും എത്താറുണ്ട് എങ്കിൽ കൂടിയും വിമർശനങ്ങൾക്ക് വ്യത്യസ്തമായ രീതിയിൽ ആണ് ഇരുവരും മറുപടി നൽകുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…