ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ താരം ആണ് ഇന്ദ്രൻസ്. സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018 ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018 ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.
2019 ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി.
ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങൾ ചെയ്തിരുന്ന ഇന്ദ്രൻസ് തുടർന്ന് കലാമൂല്യമുള്ള ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. എന്നാൽ മലയാളത്തിലെ രണ്ടു നായികമാർ ഇന്ദ്രൻസിന്റെ നായികയാവാൻ കഴിയില്ല എന്ന് പറഞ്ഞ സംഭവം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
ആർ ശരത് എന്ന സംവിധായകൻ ഇത്തരത്തിൽ ഒഴുവാക്കിയത് ഒരു കാലത്ത് മുൻനിര നായികമാർ ആയിരുന്ന ലക്ഷ്മി ഗോപാലസ്വാമി ആശാ ശരത് എന്നിവരെ ആയിരുന്നു. ആർ ശരതിന്റെ ‘ബുദ്ധൻ ചിരിക്കുന്നു’ എന്ന സിനിമയിൽ ചാർളി ചാപ്ലിന്റെ വേഷത്തിലാണ് ഇന്ദ്രൻസ് എത്തിയത്. അതിൽ ഇന്ദ്രൻസിന്റെ നായികയായി തീരുമാനിച്ചത് ആദ്യം ആശാ ശരത്തിനെ ആയിരുന്നു.
എന്നാൽ ഇന്ദ്രൻസിനോടൊപ്പം നായികയായി അഭിനയിച്ചാൽ തന്റെ ഇമേജ് തകരുമെന്നു പറഞ്ഞ് മറ്റൊരു നായകനെ വയ്ക്കാൻ ആശാ ശരത് സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശരത് ആശയെ വേണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു.
തുടർന്നാണ് ലക്ഷ്മി ഗോപാലസ്വാമി എത്തുന്നത്. ഇന്ദ്രന്റെ നായികയായി അഭിനയിക്കാൻ ഒരു വേഷം ഉണ്ടെന്നു സംവിധായകൻ പറഞ്ഞപ്പോൾ ലക്ഷ്മി ഇരു കയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു.
എന്നാൽ പൂജക്ക് എത്തിയപ്പോൾ ആണ് താരത്തിന് അമളി മനസിലായത്. താരം കരുതിയത് ഇന്ദ്രൻസ് എന്ന് പറഞ്ഞപ്പോൾ ഇന്ദ്രജിത്തിനെ ആയിരുന്നു.
തുടർന്ന് ഇന്ദ്രൻസിന്റെ നായികയാകാൻ താനില്ലെന്ന് പറഞ്ഞു. ഇന്ദ്രജിത്തിനെ നായകനാക്കിയാൽ പ്രതിഫലം കുറച്ച് പോലും അഭിനയിക്കാമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. എന്നാൽ എന്റെ സിനിമയിലെ നായകനെ ഞാനാണ് തീരുമാനിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു.
ഇതോടെ നായികമാർ രണ്ടു പേരും സിനിമയിൽ നിന്നും ഔട്ട് ആകുക ആയിരുന്നു. ആശ ശരത്ത് പിന്നീട് ചെറിയ വേഷങ്ങളിൽ അടക്കം ഒതുങ്ങി പോയപ്പോൾ, ലക്ഷ്മി ഗോപാലസ്വാമി എന്ന നടി അഭിനയ ലോകത്തിൽ നിന്നും അപ്രത്യക്ഷമായി.
ഇന്ന് മലയാള സിനിമയിൽ കലാമൂല്യം ഉള്ള ചിത്രങ്ങൾ എടുത്താൽ അതിൽ കൂടുതലും ഇന്ദ്രൻസിന്റെ വകയാണ്. കാലത്തിനു അനുസരിച്ചു മാറിയ ഇന്ദ്രൻസ് ഇന്നും സിനിമയിൽ മുന്നേറുമ്പോൾ നായികമാർ പാതി വഴിയിൽ വീണു എന്ന് വേണം പറയാൻ.
എന്നാൽ കോമഡി കോമാളി വേഷങ്ങളിൽ ഒതുങ്ങിയ കാലഘട്ടത്തിൽ നിന്നും ഇന്ദ്രൻസ് നായകനായി എത്തുന്ന ചിത്രങ്ങൾ ചെയ്യാൻ ഉള്ള തിരക്കിൽ ആണ് ഇന്ന് സംവിധായകൻ. ഒരുപക്ഷേ ഇന്ന് ആശ ശരത്തോ ലക്ഷ്‌മി ഗോപാലസ്വാമിയോ സ്ക്രീനിൽ വന്നാൽ കാണുന്നതിനെക്കാൾ പത്തിരട്ടി കയ്യടി ഇന്ദ്രൻസ് നേടുന്ന രീതിയിലേക്ക് വളർന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…