മലയാളം തമിഴ് കന്നട തെലുഗ് എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇനിയ. മമ്മൂട്ടി ചിത്രങ്ങളായ മാമാങ്കം പരോൾ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സൗത്ത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് ഇനിയ. റൈൻ റൈൻ കം എഗൈൻ എന്ന മലയാളം ചിത്രത്തിൽ കൂടി ഇനിയ അഭിനയ ലോകത്തേക്ക് എത്തുന്നത്.
മലയാളം തമിഴ് കന്നഡ എന്നീ ഭാഷകളിൽ ആയി മുപ്പത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഇനിയ. മലയാള സിനിമയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ല എങ്കിൽ കൂടിയും തമിഴിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ നേടി ഇനിയ.
കൂട്ടിലേക്ക് എന്ന ടെലിഫിലിമിൽ കൂടി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാലതാരമായി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് ഇനിയ.
2005 ൽ മിസ് ട്രാവൻകൂർ ജേതാവ് കൂടി ആയ ഇനിയ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയ ശേഷം ആണ് റൈൻ റൈൻ കം എഗൈൻ എന്ന ജയരാജ് ചിത്രത്തിൽ കൂടി സിനിമ ലോകത്തേക്ക് എത്തുന്നത്. ബിജു മേനോന് ഒപ്പം അഭിനയിച്ച സ്വർണ്ണം കടുവയിലെ വേഷം ഒക്കെ ശ്രദ്ധ നേടിയത് ആണ്.
അഭിനയം ആണ് താരം കൂടുതൽ തിളങ്ങിയത് എങ്കിൽ കൂടിയും ഇപ്പോൾ എല്ലാ താരങ്ങളെ പോലെയും മോഡലിങ്ങിൽ കൂടി ഇനിയ ശ്രദ്ധ നേടുകയാണ്. വൈറൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തിയ ഇനിയ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ ഗ്ലാമർ പരിവേഷങ്ങളെ കുറിച്ച് പറഞ്ഞത്.
ഗ്ലാമർ ലുക്ക് ഉണ്ടെന്നു തനിക്ക് അറിയാം എന്ന് പറയുന്ന ഇനിയ തന്റെ യൗവ്വന കാലത്തിൽ ഗ്ലാമർ ആയാൽ അല്ലെ ആരെങ്കിലും കാണുക ഉള്ളൂ എന്ന് പറയുന്നു.
താൻ തന്റെ 60 , 70 വയസിൽ എത്തുമ്പോൾ ഗ്ലാമർ ആയാൽ ആരേലും കാണുമോ എന്നും ഇനിയ ചോദിക്കുന്നു. അതെ സമയം യൂട്യൂബിൽ ഫോട്ടോഷൂട്ട് വാർത്തകൾക്ക് നൽകുന്ന തലക്കെട്ടുകൾ അത്തരത്തിൽ ഉള്ള പോസ്റ്റുകൾ കാണുമ്പോൾ വിഷമം തോന്നിട്ടുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ ഇനിയ പറയുന്നത്.
നമ്മൾ ഒരു പബ്ലിക് ഫിഗർ ആകുമ്പോൾ അത്തരത്തിൽ ഉള്ള വാക്കുകൾ ഒക്കെ സർവ്വ സാധാരണമായിയാണ് തോന്നുന്നത് എന്ന് ഇനിയ പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…