കലാഭവൻ മണിയുടെ മരണത്തിന് പിന്നിൽ താനാണെന്ന് പലരും വിശ്വസിച്ചു; ജാഫർ ഇടുക്കി..!!
കലാഭവൻ മണി എന്ന വിമർശകർ ഇല്ലാത്ത നടനും പാട്ടുകാരനും നാടൻ പാട്ടിന്റെ ഈണം എന്ന് മലയാളിക്ക് മുന്നിൽ തന്ന പച്ചയായ മനുഷ്യൻ ഓർമ്മകൾ മാത്രമായി മാറിയിട്ട് വർഷങ്ങൾ കഴിയുന്നു. ചിലർക്ക് അദ്ദേഹം ഒരു മികച്ച നടൻ ആണ്.
ചിലർക്ക് അദ്ദേഹം നല്ലൊരു കൂട്ടുകാരനും സഹായിയും നാടൻ പാട്ടുകാരനും ഒക്കെ ആയിരുന്നു. ഇന്നും അദ്ദേഹത്തിന്റെ മരണത്തിന്റെ കാരണം എന്നുള്ളത് ആർക്കും അറിയില്ല എന്നുള്ളത് താനെ ആണ് സത്യം. വേദനകൾ നിറഞ്ഞ പട്ടിണികൾ നിറഞ്ഞ വഴിയിൽ കൂടി എത്തിയ ആൾ ആണ് മണി.
അദ്ദേഹത്തിന്റെ പാട്ടികളിലെ വരികളിൽ എല്ലാം അത് നിറഞ്ഞു നിന്നിരുന്നു. എന്നും ആ ചാലക്കുടിക്കാരൻ ചങ്ങാതിയെ മറക്കാൻ കഴിയാത്തവർ ആണ് മലയാളികൾ. മാർച്ച് 6 എന്ന ദിനം ഏതൊരു മലയാള സിനിമ പ്രേമിക്കും വേദന നിറയുന്ന ദിനം തന്നെ.
നിറത്തിന്റെ പേരിൽ മലയാള സിനിമയിലെ നടിമാരിൽ നിന്നും വരെ അപമാനം വാങ്ങേണ്ടി വന്ന ആൾ കൂടി ആണ് കലാഭവൻ മണി. കലാഭവൻ മണിയെ കുറിച്ച് മകൾ പറഞ്ഞ വാക്കുകൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്.
കാലം എത്ര കഴിഞ്ഞാലും മണിയുടെ വ്യത്യസ്തമായ ചിരിയും നാടൻ പാട്ടുകളും എന്നും മലയാളി മനസുകളിൽ മായാതെ നിൽക്കും. എന്നാൽ മലയാളത്തിൽ ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ജാഫർ ഇടുക്കി. മണിയുടെ മരണത്തിൽ തനിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ടായിരുന്നു എന്നാണ് ജാഫർ പറയുന്നത്.
മണിക്ക് അത്തരത്തിൽ ഒരു ദുരന്തം സംഭവിക്കാൻ താൻ കാരണം ആണെന്ന് പലരും വിശ്വസിച്ചു. മണിയെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ എന്നോട് ദേഷ്യവും വെറുപ്പും കാണിച്ചിരുന്നു. വിഷമങ്ങൾ സഹിക്കാൻ കഴിയാതെ ഒരുപാട് കാലം വീട്ടിൽ നിന്നും പുറത്തേക്ക് പോലും ഇറങ്ങാതെ ഞാൻ ഇരുന്നിട്ടുണ്ട് എന്നാണ് ജാഫർ ഇടുക്കി പറയുന്നത്.
തനിക്ക് ഒരു അറിവും ഇല്ലാത്ത കാര്യത്തിൽ ആണ് താൻ വേട്ട.യാടപ്പെട്ടത്. തനിക്ക് ഏറെ വേദനകൾ നൽകുന്നതിന് ഒപ്പം തന്റെ കുടുംബത്തിനും ആ വേദന ഉണ്ടായി. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആയ കലാഭവൻ മണിയെ മരണം കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും നാപ്പത്തിയഞ്ച് മാത്രം ആയിരുന്നു.
കരൾ രോഗം ബാധിച്ച അദ്ദേഹത്തിനോട് മ.ദ്യ.പാനം ഒഴിവാക്കണം എന്ന് ഡോക്ടർന്മാർ നിർദേശം നൽകിയിരുന്നു. എന്നാൽ സുഹൃത്തുക്കൾക്ക് ഒപ്പം പാടിയിൽ അദ്ദേഹം എല്ലാം ആഘോഷമാക്കിയിരുന്നു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന സഹതാരങ്ങളിൽ ഒരാൾ ആണ് ജാഫർ ഇടുക്കി.