മലയാള സിനിമയിലെ സീനിയർ താരങ്ങളിൽ ഒരാൾ ആണ് ജനാർദ്ദനൻ. ആദ്യ കാലങ്ങളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച താരം പിന്നീട് കോമഡി വേഷങ്ങളിലേക്ക് ചേക്കേറുക ആയിരുന്നു.
വില്ലൻ ആയും സഹ നടൻ ആയും കോമഡി വേഷങ്ങളും അടക്കം അഞ്ഞൂറിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ജനാർദ്ദനൻ. പ്രേം നസീറിന്റെയും അതുപോലെ ജയന്റേയും ഒപ്പം എല്ലാം അഭിനയിച്ച താരം മലയാളത്തിൽ ഇന്നുള്ള ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.
1971 ൽ അഭിനയ ലോകത്തിൽ എത്തിയ ജനാർദ്ദനൻ 1993 ൽ എത്തിയ മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രത്തിൽ കൂടി ആണ് കോമഡി വേഷത്തിലേക്ക് എത്തുന്നത്. കോട്ടയം വൈക്കത്ത് ജനിച്ച ജനാർദ്ദനൻ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച പെൺകുട്ടിയെ വീട്ടുകാർ തനിക്ക് വിവാഹം ചെയ്തു തന്നില്ല. ചെറുപ്പം മുതൽ തന്നെ അവളെ തനിക്ക് ഇഷ്ടം ആയിരുന്നു. തന്റെ ബന്ധു ആയിരുന്നു ആ കുട്ടി. തുടർന്ന് അവൾ മറ്റൊരു വിവാഹം കഴിച്ചു പോകുകയും ചെയ്തു.
എന്നാൽ ആ വിവാഹ ജീവിതത്തിന്റെ ആയുസ്സ് വെറും രണ്ട് വര്ഷം മാത്രം ആണ് ഉണ്ടായിരുന്നത്. തുടർന്ന് വിവാഹ മോചിതയായ അവൾ സ്വന്തം വീട്ടിൽ തിരിച്ചു വന്നു. വരുമ്പോൾ അവൾക്ക് ഒരു കുട്ടിയും ഉണ്ടായിരുന്നു.
എന്നാൽ അന്നും തന്റെ ഇഷ്ടത്തിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. തുടർന്ന് അവളുടെ ഇഷ്ടം ചോദിച്ച ശേഷം ഞാൻ അവളെ വിവാഹം ചെയ്യുക ആയിരുന്നു. വിവാഹ മോചനം കഴിഞ്ഞു വന്ന അന്ന് മുതൽ അവൾ ഏറെ ദുഃഖത്തിൽ ആയിരുന്നു.
ആ ദുഃഖം എനിക്ക് കാണുമ്പോൾ സഹിക്കാൻ കഴിയുന്നതിനും അപ്പുറത്ത് ആയിരുന്നു. തങ്ങൾ ഒന്നിച്ചപ്പോൾ വളരെ സന്തോഷത്തോടെ ആണ് ജീവിച്ചത്. എന്നാൽ ആ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. അവൾ മരിച്ചിട്ട് പതിനഞ്ച് വര്ഷം കഴിയുന്നു. ആ മരണം എന്ന് വല്ലാതെ തളർത്തി.
ഇപ്പോഴും എനിക്ക് വിഷമം ഉണ്ട്. അവളുടെ മകളും അവളിൽ എനിക്ക് ഉണ്ടായ മകളും സ്നേഹത്തോടെയും സന്തോഷത്തോടെയും ആണ് കഴിയുന്നത്. ഇനിയുള്ള തന്റെ ആഗ്രഹം ആർക്കും ഭാരം ആകാതെ മരിക്കണം എന്നുള്ളതാണ് എന്ന് ജനാർദ്ദനൻ പറയുന്നു.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…