മലയാള സിനിമയിലെ സകലകാല വല്ലഭൻ ആണ് ബാലചന്ദ്ര മേനോൻ. ദേശിയ അവാർഡ് വരെ നേടിയ ആൾ ആണ് ബാലചന്ദ്ര മേനോൻ. നടൻ , സംവിധായകൻ , തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും തിളങ്ങിയിട്ടുള്ള ആൾ കൂടി ആണ് ബാലചന്ദ്ര മേനോൻ.
രാജുവിനെ മണിയൻപിള്ള രാജു ആക്കിയതും ശോഭന എന്ന അസാമാന്യ താരത്തിനെ കണ്ടെത്തിയതും കാർത്തികയെയും നന്ദിനിയെയും ആനിയെയും ഒക്കെ അഭിനയ ലോകത്തിലേക്ക് കൊണ്ട് വന്നത് ബാലചന്ദ്ര മേനോൻ ആയിരുന്നു. എന്നാൽ ഇവരിൽ നിന്നും ഒരുകാലത്തിലും താൻ തിരികെ ഒന്നും പ്രതീക്ഷിച്ചിട്ടില്ല എന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ ലോക റെക്കോർഡ് വരെ ഉണ്ട് ബാലചന്ദ്ര മേനോന്. താൻ കൊണ്ട് വന്ന താരങ്ങളിൽ നിന്നും താൻ ഇതുവരെ ഒന്നും പ്രതീക്ഷിച്ചട്ടില്ല. ആരോടും ഫോൺ വിളിച്ചു ഞാൻ കണ്ടെത്തിയ നടിയല്ലേ അതുകൊണ്ടു ആ തുണിക്കട ഒന്നു ഉൽഘാടനം ചെയ്യണം എന്ന് താൻ ഇതുവരെ പറഞ്ഞിട്ടില്ല.
അതുപോലെ മകന്റെ കല്യാണത്തിന് ജയറാമിനോട് വരണ്ട എന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ ജയറാമിന്റെ മറുപടിയും പ്രവർത്തിയും തന്നെ അതിശയിപ്പിച്ചു എന്നും ബാലചന്ദ്ര മേനോൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ഞാൻ ജീവിതത്തിൽ ചെയ്യുന്നത് ഒന്നും ആരിൽ നിന്നും ഒന്നും തിരിച്ചു പ്രതീക്ഷിച്ചു അല്ല. ഇത് ഞാൻ എന്റെ ഇമേജ് കൂട്ടാൻ വേണ്ടി പറയുന്നതല്ല.
ഞാൻ ഈ കാര്യത്തിൽ ഭഗവത് ഗീതയിലെ വചനങ്ങൾ ആണ് വിശ്വസിക്കുന്നത്. നമ്മൾ ചെയ്യേണ്ട കർമ്മങ്ങൾ ചെയ്യുക. അതുപോലെ തന്നെ ബാലചന്ദ്ര മേനോൻ അവതരിപ്പിച്ച ഏതെങ്കിലും ഒരു നായികയുടെ വീട്ടിൽ ഒരു ഫോൺ കാൾ വന്നിട്ട് , അവിടെ ഒരു തുണിക്കടയുണ്ട് അതൊന്നു പോയി ഉൽഘാടനം ചെയ്യണം എന്ന് ഞാൻ പറഞ്ഞിട്ടില്ല. അതിനു എന്നെ കിട്ടില്ല.
എന്റെ മകന്റെ കല്യാണത്തിനു തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ വരണ്ട എന്നാണു ഞാൻ ജയറാമിനോട് പറഞ്ഞത്. അവിടെ വരണ്ട അത് വളരെ സുപ്രധാനമായ സംഭവമാണ് എന്ന് പറഞ്ഞു.
അപ്പോൾ ജയറാം പറഞ്ഞത്. ഇല്ല സാർ എനിക്ക് അവിടെ വരണം ഞാൻ സാറിന്റെ ഒരു ബന്ധു എന്ന നിലയിലാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ അവിടെ പാർവതിയെയും കൊണ്ട് വന്നിടത്താണ് എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നിയതെന്നും ബാലചന്ദ്ര മേനോൻ പറയുന്നു..
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…