ഏഷ്യാനെറ്റിൽ വമ്പൻ റേറ്റിങ് ഉള്ള ഷോ ആണ് കോമഡി സ്റ്റാർസ്. കോമഡി സ്റ്റാറിൽ കൂടെ ശ്രദ്ധ നേടിയ ആൾ ആണ് ജിനു കോട്ടയം. നിരവധി സ്റ്റേജ് ഷോകൾ ചെയ്തു ശ്രദ്ധ നേടിയ ആൾ കൂടി ആണ് ജിനു. അതോടൊപ്പം മകളും ഷോകളിൽ മറ്റും എത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജിനുവിനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ആണ് ഭാര്യ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വഴി ആണ് തനൂജ കാര്യങ്ങൾ വെളിപ്പെടുത്തിയത്. താനും കലാകാരി ആണ്. എന്നാൽ ചിന്നുവിന്റെ ചതി മൂലം ഇപ്പോൾ ആഹാരം കഴിക്കാൻ പോലും ഇല്ലാതെ ദാരിദ്ര്യത്തിൽ ആണ് താൻ എന്നാണ് തനൂജ പറയുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കപട മുഖംമൂടി വെച്ച് ചാനലുകൾ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാർത്ഥ മുഖം എല്ലാവരും തിരിച്ചറിയണം.
ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാൻ. ഞാനും ഒരു കലാകാരിയാണ്. എന്റെ മകൾക്കും കലാവാസനയുണ്ട്.
അവളെയും നിങ്ങളൊക്കെ കോമഡി സ്റ്റാറിൽ കൂടി കണ്ടു കാണും. ഇപ്പോൾ എന്നെയും എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച് ഞങ്ങളെ പെരുവഴിയിൽ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടിൽ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്.
ആഹാരം കഴിക്കാൻ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല.നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല. മകളുടെ മുഖം കാണുമ്പോൾ മരി.ക്കാൻ തോന്നുന്നില്ല.ഞങ്ങൾക്ക് ജീവിക്കാൻ ഒരുപാട് കൊതിയുണ്ട്.ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം.
എനിക്കെന്റെ ഭർത്താവിനെയും മകൾക്ക് അവളുടെ അച്ഛനേയും വേണം. പ്രിയ സഹോദരങ്ങളേ.. ഞങ്ങളെ നിങ്ങൾ സഹായിക്കണം. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ദയവായി ആറന്മുള സ്റ്റേഷനുമായി ബന്ധപ്പെടുക – തനൂജ തന്റെ സോഷ്യൽ മീഡിയ വഴി കുറിച്ചു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…