കഴിഞ്ഞ ദിവസം ഉണ്ടായ വിവാദങ്ങളെ തുടർന്ന് ജോജു ജോർജ്ജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ താൽകാലികമായി നീക്കം ചെയ്തു.
നേരത്തെ കോൺഗ്രസ് പാർട്ടിയുമായി ഉണ്ടായ വിവാദങ്ങളെ തുടർന്ന് ജോജുവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്ന തരത്തിൽ വാർത്തകൾ എത്തിയിരുന്നു.
എന്നാൽ സ്വയം അക്കൗണ്ട് ഒഴുവാക്കിയതാണ് എന്ന് മാധ്യമങ്ങളിൽ കൂടി ജോജു അറിയിക്കുക ആയിരുന്നു.
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തൽക്കാലം വേണ്ട എന്നാണ് തീരുമാനം എന്നും തനിക്ക് ജനങ്ങളുടെ സ്നേഹം ഉണ്ടെന്നും സോഷ്യൽ മീഡിയ ഇല്ലെങ്കിൽ കൂടിയും അതിൽ കുറവ് ഒന്നും ഉണ്ടാവില്ല എന്നും ജോജു അറിയിച്ചു.
ഇൻസ്റ്റാഗ്രാം ഫേസ്ബുക് അക്കൗണ്ടുകൾ ആണ് നീക്കം ചെയ്തത്. തിങ്കളാഴ്ച കോൺഗ്രസ്സ് നടത്തിയ ദേശിയ പാത ഉപരോധത്തിൽ പ്രതിഷേധം നടത്തിയ ജോജുവിന്റെ കാര് സമരാനുകൂലികൾ എറിഞ്ഞു തകർത്തിരുന്നു.
കൂടാതെ ജോജുവിന്റെ പരാതിയിൽ നിരവധി കോൺഗ്രസ്സ് നേതാക്കൾക്ക് എതിരെ ജാമ്യമില്ലാ വാറണ്ടിൽ കേസ് എടുത്തിട്ടുണ്ട്. ഇന്ധന വില വർധനവിന് എതിരെയാണ് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…