എന്നും വിവാദം നിറഞ്ഞ തുറന്നെഴുതുകൾ കൊണ്ട് ശ്രദ്ധ നേടുന്ന ആൾ ആണ് കൊച്ചിയിലെ പ്രമുഖ മോഡൽ കൂടിയായ ജോമോൾ ജോസഫ്. ജോമോൾ സാമൂഹിക മാധ്യമത്തിൽ കൂടി പങ്കുവെക്കുന്ന കുറിപ്പുകൾ എന്നും വിവാദങ്ങൾക്ക് വഴി വെക്കാറുണ്ട്. ഇപ്പോഴിതാ തങ്ങൾക്ക് വർഷങ്ങൾളായി പണം താരത്തെ നടക്കുന്ന കോടീശ്വരന്മാരുടെ വിവരങ്ങൾ അടങ്ങുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് ജോമോൾ
പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിലും പോക്കറ്റിലും കയ്യിട്ട് വാരിത്തിന്ന് ജീവിക്കുന്ന ചില കോടീശ്വരൻമാർ..
ബിൽഡിങ് ഡിസൈനിങ്ങും കരാർ ജോലിയും ചെയ്ത് ജീവിച്ചിരുന്ന ഞങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ തരാനുള്ള ചില കോടീശ്വരൻമാരെ പരിചയപ്പെടുത്തിക്കൊണ്ട് ഇന്നുമുതൽ ഒരു പരമ്പരയായി പോസ്റ്റുകൾ എഴുതാനാരംഭിക്കുകയാണ്.
അവരൊക്കെ കൂടി ഞങ്ങൾക്ക് തരാനുള്ളത് ചെറിയ തുകയല്ല, അരക്കോടി രൂപയുടെ മുകളിലാണ്!! വർഷങ്ങൾ കുറച്ചായി ഞങ്ങളെ ചതിക്കുന്ന ബിസ്സിനസ്സുകാരായ കോടീശ്വരൻമാരുടെ പടവും പേരും വെച്ച് തന്നെ തുറന്നെഴുതാനും, ലോക്ഡൌൺ കഴിഞ്ഞാൽ കുഞ്ഞുങ്ങളുമായി ഞങ്ങൾ അവരുടെ വീടുകൾക്ക് മുന്നിൽ പോയി കുത്തിയിരിപ്പ് സമരം തുടങ്ങാനുമാണ് പരിപാടി.
ഇനി വിട്ടുവവീഴ്ചയില്ല എന്ന് അവരെ ഓർമ്മിപ്പിക്കുന്നു. അവർക്ക് ഞങ്ങളെ വിളിക്കാം, നമ്പർ പഴയത് തന്നെയാണ്. ബില്ല് പ്രകാരം തരാനുള്ള മുഴുവൻ കാശും, അതിന്റെ ഇത്രയും വർഷത്തെ നഷ്ടവും അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ അവർക്ക് വരാൻ പോകുന്ന മാനക്കേടും നാണക്കേടും ഇല്ലാതെ ഒഴിവാക്കാൻ അവർക്ക് സാധിക്കും. മാന്യതയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയുമില്ല.
ഇന്നു രാത്രി പോസ്റ്റിൽ ദുബായ് ബേസ് ചെയ്ത് ബിസിനസ്സ് ചെയ്യുന്ന ആലപ്പുഴക്കാരനാണോ, അതോ മൂന്നാർ ബേസ് ചെയ്ത് ബിസിനസ്സ് ചെയ്യുന്ന ഷൊർണ്ണൂരുകാരനാണോ നറുക്ക് വീഴുക എന്ന് കാത്തിരുന്ന് കാണാം..
നബി – ഞങ്ങളടക്കം നിരവധി പാവങ്ങളുടെ കാശ് പറ്റിച്ചിട്ട് അവനൊക്കെ അങ്ങനെ അറുമാദിക്കണ്ടന്നേ..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…