മമ്മൂട്ടി നായകനായി എത്തിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ജ്യോതി കൃഷ്ണ. തുടർന്ന് ദിലീപിനൊപ്പം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി ഒക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ താരം ഇപ്പോൾ സോഷ്യൽ മീഡിയ യിൽ വീണ്ടും സജീവം ആണ്.
നടി രാധികയുടെ സഹോദരൻ അരുൺ ആനന്ദ് ആണ് ജ്യോതിയുടെ ഭർത്താവ്. വിവാഹ ശേഷം താരം ഇപ്പോൾ ഉള്ളത് ദുബായിയിൽ ആണ്. ഇപ്പോഴിതാ സലിം കുമാറിന് കുറിച്ച് പറയുക ആണ് ജ്യോതി. ജ്യോതിയുടെ ഫേസ്ബുക് ചലഞ്ചിൽ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ എന്നും എന്നാൽ ചില പ്രശ്നങ്ങൾ കൊണ്ട് അകന്നു പോയവരെ തിരിച്ചു പിടിക്കാൻ മടിക്കാതെ സോറി പറഞ്ഞു തിരിച്ചു കൊണ്ടുവരുകയും ചെയ്യുന്നതിനെ കുറിച്ചാണ് ജ്യോതി കൃഷ്ണൻ മനസ്സ് തന്നത്.
അങ്ങനെ നോക്കിയാൽ തനിക്ക് ആദ്യം സോറി പറയണമെന്ന് തോന്നുന്നത് നടൻ സലിം കുമാറിനോടാണ്. അതിനുള്ള കാരണവും ജ്യോതി വ്യക്തമാക്കിയിരുന്നു. മൂന്നാം നാൾ ഞായറാഴ്ചയുടെ സെറ്റിൽ വെച്ച് സലിം കുമാറുമായി ജ്യോതിക്ക് ഒരു പ്രശ്‌നമുണ്ടായിരുന്നു. അന്ന് പക്വതയില്ലായ്മ കൊണ്ട് എന്തൊക്കെയോ തിരിച്ചു പറഞ്ഞു.
ഇപ്പോളാണ് എല്ലാത്തിനും ക്ഷമ ചോദിക്കണമെന്ന് തോന്നിയതെന്ന് നടി പറയുന്നത്. അന്ന് സെറ്റിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സലിം കുമാർ ചേട്ടനോട് പറഞ്ഞില്ലെന്നും അന്ന് ഇങ്ങനെയൊന്നും തോന്നിയില്ല.
എന്നാൽ പിന്നീട് ഞാൻ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാൻ പറ്റിയിരുന്നില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നെന്നും സോറി ചലഞ്ചിന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയിൽ ജ്യോതി കൃഷ്ണ പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…