തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാൾ ആണ് കാജൽ അഗർവാൾ.
ലോക്ക് ഡൌൺ കാലത്തിൽ ആയിരുന്നു താരം വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം ഒട്ടേറെ കാര്യങ്ങൾ താൻ പുതുതായി പഠിച്ചു എന്നാണ് കാജൽ അഗർവാൾ പറയുന്നത്.
തമിഴിലും തെലുങ്കിലും ആണ് താരം കൂടുതൽ അഭിനയിച്ചത് എങ്കിൽ കൂടിയും ഹിന്ദിയിൽ കൂടി ആയിരുന്നു കാജൽ അഭിനയ ലോകത്തേക്ക് എത്തുന്നത്. 2008 ൽ ആണ് കാജൽ അഭിനയിച്ച ആദ്യ ചിത്രം റിലീസ് ചെയുന്നത്. റാം ചരൺ തേജയുടെ നായികയായി രാജമൗലി ചിത്രത്തിൽ എത്തിയതോടെ ആണ് കാജലിന്റെ തലവര തെളിഞ്ഞത്.
പിന്നെ തെന്നിന്ത്യൻ സിനിമ ലോകം അടക്കി വാഴുന്ന താര റാണിയായി കാജൽ മാറി. 2020 ഒക്ടോബർ 30 വ്യവസായിയായ ഗൗതം കിച്ചലിനെ കാജൽ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷവും താരം അഭിനയ ലോകത്തിൽ സജീവമാണ്. ഇന്ത്യൻ 2 , ആചാര്യ തുടങ്ങി ആറോളം പുത്തൻ ചിത്രങ്ങൾ താരത്തിന്റേതായി ഇനി വരാൻ ഇരിക്കുന്നത്.
അതെ സമയം വിവാഹം കഴിഞ്ഞതോടെ അമ്മായി അമ്മയിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിച്ചു എന്നാണ് കാജൽ പറയുന്നത്. തുണിയിൽ എംബ്രോയിഡറി ചെയ്യുന്നതും നെയ്ത്തമാണ് കാജൾ ഗൗതമിന്റെ അമ്മയിൽ നിന്നും പഠിച്ചത്. തന്റെ സിനിമ അഭിനയത്തിന് ഗൗതമിൽ നിന്നും കുടുംബത്തിൽ നിന്നും നല്ല രീതിയിലുള്ള പിന്തുണ ലഭിയ്ക്കുന്നുണ്ടെന്നും കാജൽ പറഞ്ഞു.
അഭിനയിക്കാൻ തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് ഭർത്താവ് ഗൗതമാണ്. അദ്ദേഹം നിർത്താൻ പറയുന്ന കാലം വരെയും ഞാൻ അഭിനയ ലോകത്തിൽ ഉണ്ടാവും. ഈ ലോക്ക് ഡൗൺ സമയത്ത് കുടുംബത്തിനൊപ്പം ഒരുപാട് സമയം ചെലവഴിക്കാൻ സാധിച്ചു. പരസ്പരം പലരെയും മനസ്സിലാക്കാനും സ്വയം പഠിക്കാനും മനസ്സിലാക്കാനും സ്നേഹിക്കാനും സാധിച്ചു.
കുടുംബത്തോടുള്ള അടുപ്പം കുറച്ചുകൂടെ ശക്തിപ്പെട്ടു എന്നും കാജൽ അഗർവാൾ അഭിമുഖത്തിൽ പറയുന്നുണ്ട്. സോഷ്യൽമീഡിയയിൽ സജീവമാണ് താരം. തെലുങ്കിൽ ചിരജ്ജീവിയ്ക്കൊപ്പമുള്ള ആചാര്യ എന്ന ചിത്രവും അക്കിനേനി നാഗാർജ്ജുകനയ്ക്കൊപ്പമുള്ള ചിത്രവും ബിഗ് ബഡ്ജറ്റ് ആണ്.
കമൽ ഹസൻ നായകനാകുന്ന ഇന്ത്യൻ ടു ആണ് തമിഴിൽ കരാറ് ചെയ്തിരിയ്ക്കുന്നത്. ഘോഷ്ടി , സീത എന്നിവയാണ് മറ്റ് തമിഴ് ചിത്രങ്ങൾ.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…