ആരുടെ മക്കൾ ആയാലും പ്രായപൂർത്തിയായാൽ ലൈ-ഗീക താല്പര്യമുണ്ടാവും; മാല പാർവതിയുടെ മകന്റെ വിഷയത്തിൽ കല മോഹന്റെ കുറിപ്പ്..!!
മകന്റെ വൈകൃത സന്ദേശങ്ങൾ തുടർച്ചയായി വന്നപ്പോൾ സമൂഹത്തിനും മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതിന് മുന്നിലും സ്ത്രീ പക്ഷം ആയിട്ടുകൂടി തല കുനിക്കേണ്ട അവസ്ഥ വന്ന ആളാണ് മാല പാർവതി. എന്നാൽ പുരുഷൻ ആയാലും സ്ത്രീ ആയാലും പ്രയാപ്പൂർത്തി ആയാൽ ലൈ-ഗീകത തോന്നും എന്ന് സൈക്കോളജിസ്റ്റ് കല മോഹൻ പറയുന്നു. അതിന് മാതാപിക്കളെ ചീത്ത വിളിക്കേണ്ട ആവശ്യം ഉണ്ടോ എന്നും കല ചോദിക്കുന്നു.
എന്നാൽ വളർത്തുമ്പോൾ ചില കാര്യങ്ങൾ പറഞ്ഞു കൊടുക്കണം. എന്നാൽ അവിടെ തെറ്റി പോയി. കുറിപ്പ് ഇങ്ങനെ..
രാഷ്ട്രീയം, സോഷ്യൽ സ്റ്റാറ്റസ് ഒന്നുമല്ല എന്റെ ചിന്ത. എന്തിനാണ് ഈ തെറി കമന്റ് എന്നതാണ് എന്റെ ചോദ്യം..
ആരുടെ മകൻ ആയാലും മകൾ ആയാലും പ്രായപൂർത്തി ആയാൽ അവരുടെ “ലൈ-ഗികതാല്പര്യം “മാതാപിതാക്കളുമായി, അവരുടെ വളർത്തു ദോഷവുമായി എന്ത് ബന്ധമാണ്..?
പക്ഷെ ഒന്നുണ്ട്.. മക്കൾ വളരുമ്പോൾ സ്ത്രീയെ / പുരുഷനെ ബഹുമാനിക്കാൻ പറഞ്ഞു കൊടുക്കണം, അത് നേര്.. മകനോട്/മകളോട് അമ്മയും അച്ഛനും പറഞ്ഞു കൊടുത്ത് വളർത്തേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അവിടെ തെറ്റി പോയി..
അവന്റെ മറ്റു സാഹചര്യം അവരിലെ അമ്മ കണ്ടെത്തിയില്ല. എന്ത് തന്നെയാണേലും അവൻ കുറ്റം ചെയ്തു എങ്കിൽ, അമ്മയെ തെറി വിളിച്ചാൽ മകന് ശിക്ഷ ആകുമോ?
മാലപാർവ്വതിയുടെ പേജിലും മറ്റു ഓൺലൈൻ വാർത്തകളിലും പ്രസ്തുത സംഭവവുമായി ബന്ധപെട്ടു വരുന്ന കമന്റ്സ് കാണുമ്പോൾ, ആ പയ്യന്റെ മനസികനിലയെ അസഭ്യം പറഞ്ഞു ചോദ്യം ചെയ്യുന്നവരുടെ മനോഭാവം അതിലേറെ ഭയപ്പെടുത്തുന്നു. മാലപാർവ്വതി, അവരുടെ നിലപാട് അവർ വ്യക്തമാക്കി.. അതിനു അവർക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ..
നീതി നടപ്പിലാക്കട്ടെ.. തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടട്ടെ.. ഇനി നിയമം അനുസരിച്ചു പോകുക എന്നല്ലാതെ എന്തിന് ഈ വൃത്തികെട്ട രീതി? എന്ത് മാത്രം തെറിയാണ് ഓരോ വ്യക്തിയും എഴുതി ഇടുന്നത്.. പേടിയാകുന്നു മനുഷ്യരെ !
ഞാൻ ഒന്നേ ചോദിക്കുന്നുള്ളു. ഇത്രയും തെറി എങ്ങനെ മനുഷ്യർ എഴുതി ഇടുന്നു.?മാലപാർവ്വതിയും ഒരു സ്ത്രീ അല്ലെ?
ആ തെറി എഴുതുന്നവനും ഒരു വളർത്തു ദോഷമല്ലേ? അതിനൊക്കെ ഒരു തട ഇടണം…
കല, കൗൺസലിംഗ് സൈക്കോളജിസ്റ്
രാഷ്ട്രീയം, സോഷ്യൽ സ്റ്റാറ്റസ് ഒന്നുമല്ല എന്റെ ചിന്ത. എന്തിനാണ് ഈ തെറി കമന്റ്സ് എന്നതാണ് എന്റെ ചോദ്യം…..
Posted by കല കൗൺസലിംഗ് സൈക്കോളജിസ്റ് on Thursday, 11 June 2020