1980 കളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് കാർത്തിക. മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രത്തിൽ കൂടി ആണ് കാർത്തിക നായികയായി എത്തിയത്. മലയാളത്തിൽ ഒട്ടേറെ സൂപ്പർ നായികമാരെ കൊണ്ട് വന്ന ബാലചന്ദ്ര മേനോനാണ് കാർത്തികയെയും സിനിമയിലേക്ക് കൊണ്ടുവന്നത്.
കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിന്റെ നായികയായിട്ടാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്. തമിഴ് ചിത്രമായ നായകൻ എന്ന ചിത്രത്തിൽ കമലഹാസന്റെ ഒപ്പം അഭിനയിച്ചിട്ടുണ്ട് താരം. 1984 മുതൽ 88 വരെ നാല് വർഷങ്ങൾ ആണ് സിനിമയിൽ കാർത്തിക സജീവമായി നിന്നത്. സുനന്ദ നായർ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.
1988 ൽ ഡോക്ടർ സുനിൽ കുമാറിനെ വിവാഹം കഴിച്ചതോടെ ആണ് താരം അഭിനയ ലോകത്തിൽ നിന്നും വിടപറയുന്നത്. സിനിമ ജീവിതം നിർത്തുന്നത് വിവാഹ ശേഷം ആയിരുന്നു എന്നാണ് പറയുന്നത് എങ്കിൽ കൂടിയും കാർത്തിക അഭിനയം നിർത്തുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടി ഉണ്ട് എന്നാണ് അണിയറ സംസാരം.
മികച്ച ടെന്നീസ് പ്ലെയറും ക്ലാസ്സിക് ഡാൻസറും കൂടിയാണ് കാർത്തിക. താളവട്ടം, അടിവേരുകൾ , സന്മനസ്സുള്ളവർക്ക് സമാധാനം , ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് , ജനുവരി ഒരോർമ്മ , ഉണ്ണികളേ ഒരു കഥപറയാം , എന്നി മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായിക കാർത്തിക ആയിരുന്നു. 4 വർഷം അഭിനയ ലോകത്തിലുണ്ടായിരുന്ന കാർത്തിക ഇരുപതോളം സിനിമകളിൽ ആണ് അഭിനയിച്ചത്.
അഭിനയ ലോകത്തിന്റെ അവസാന ഘട്ടത്തിൽ ആണ് താരം കമൽ ഹാസന്റെ നായിക വേഷത്തിൽ കാർത്തിക തമിഴിൽ അഭിനയിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിൽ ആയിരുന്നു കാർത്തിക എത്തിയത്. ആകെ രണ്ടു സിനിമകളിൽ മാത്രം ആയിരുന്നു കാർത്തിക തമിഴിൽ അഭിനയിച്ചത്. നായകന്റെ ലൊക്കേഷനിൽ കാർത്തികക്ക് മോശം അനുഭവം ഉണ്ടായി എന്നാണ് അന്ന് പുറത്തു വന്ന വാർത്തകൾ.
അതോടുകൂടി ആണ് കാർത്തിക അഭിനയം നിർത്തിയത് എന്നും പറയുന്നു.. ദേഹത്ത് തൊട്ട് അഭിനയിക്കുന്നത് കാർത്തികയ്ക്ക് ഇഷ്ടമല്ലെന്നും ഒരിക്കൽ കമലാഹാസനോടൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന താരത്തിന്റെ തോളിൽ ഷൂട്ടിങ്ങിനിടെ കമലഹാസൻ കൈവയ്ക്കുകയും അത് ഇഷ്ട്ടപ്പെടാത്ത താരം കൈ തട്ടി മാറ്റുകയും ചെയ്തുവെന്നും കമലഹാസൻ അപ്പോൾ തന്നെ സെറ്റിൽ നിന്നും ദേഷ്യത്തോടെ ഇറങ്ങിപോവുകയും ചെയ്തുവെന്നും അണിയറ പ്രവർത്തകർ പറയുന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇതേ ചിത്രത്തിന്റെ മറ്റൊരു രംഗത്തിൽ കമലഹാസൻ കാർത്തികയുടെ കരണത്തടിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആ രംഗം കമലഹാസൻ ഒരു അവസരമായി എടുത്ത് താരത്തിന്റെ മുഖത്ത് നന്നായി അടിക്കുകയും സംഭവം വലിയ ബഹളം ഉണ്ടാക്കിയതായും അണിയറപ്രവർത്തകർ പറയുന്നു. എന്നാൽ സിനിമ വിജയിച്ചെങ്കിലും അതോട് കൂടി കാർത്തിക സിനിമയിൽ നിന്നും പൂർണമായി മാറി നിൽക്കുകയും ചെയ്തു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…