ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് എന്റെ ശരീരം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി കസ്തൂരി..!!
സ്ത്രീകൾ എല്ലാ മേഖലകളിൽ നിന്നും നേരിടുന്ന ചൂഷണങ്ങളിൽ ഏറ്റവും കൂടുതൽ നേരിടുന്ന മേഖല സിനിമ ആണെന്നുള്ളത് ആണ് യഥാർത്ഥ സത്യം. എന്നാൽ ഇത്തരത്തിൽ ഉള്ള ചൂഷണങ്ങൾ തുറന്നു പറഞ്ഞു തുടങ്ങിയതോടെ പലതും ഞെട്ടിക്കുന്നതും അപൂർവ്വങ്ങളിൽ അപൂർവം ആയി മാറി. പലതും ഇന്നും പുറത്തു വരാതെ മൗനമായി തന്നെ തുടരുമ്പോൾ ശ്രീ റെഡ്ഢി എന്ന തെലുങ്ക് നടി തനിക്ക് നേരിടേണ്ടി ഭയവും അഭിനയ മോഹങ്ങളും ഇല്ലാതെ തുറന്നു പറഞ്ഞു.
എന്നാൽ അതിനു കിടപിടിച്ചു നിരവധി തുറന്നു പറച്ചിൽ ഉണ്ടായപ്പോൾ സിനിമയിൽ മാന്യ മുഖങ്ങൾ പലതും പൊഴിഞ്ഞു വീണിരുന്നു. തന്റെ നിലപാടുകൾ എന്നും ആരോടും തുറന്നു പറയാൻ മടിയില്ലാത്ത താരമാണ് കസ്തൂരി. താൻ അഭിനയ ലോകത്തിൽ എത്തിയ സമയത്തുണ്ടായ സംഭവം ആണെങ്കിൽ കൂടിയും തുടക്കക്കാരിയുടെ പതർച്ചയും ഭയവും ഇല്ലാതെ താൻ അതിനെ നേരിട്ടതിനെ കുറിച്ചുമാണ് കസ്തൂരി പറയുന്നത്.
തമിഴിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ കസ്തൂരി തമിഴ് തെലുങ്ക് കന്നഡ മലയാളം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 1992 ൽ മിസ് മദ്രാസ് ആയി വിജയിച്ച കസ്തൂരി അതാ ഉൻ കൊയിലിലെ എന്ന ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്..തുടർന്ന് താരം മലയാളത്തിൽ ചക്രവർത്തി എന്ന സിനിമയിൽ നായികയായി എത്തി. സുരേഷ് ഗോപി ആയിരുന്നു ചിത്രത്തിൽ നായകൻ.
തനിക്ക് താൻ അഭിനയ ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായി എന്ന് പറയുന്നത് താരം സംവിധായകൻ ഗുരു ദക്ഷിണയായി ആവശ്യപ്പെട്ടത് തന്റെ ശരീരം തന്നെ ആയിരുന്നു എന്നും കസ്തൂരി പറയുന്നു. ഗുരു ദക്ഷിണ എന്നത് പല വിധം ഉണ്ടല്ലോ എന്നും അത് അറിയില്ലേ എന്നൊക്കെ പലപ്പോഴും അദ്ദേഹം തന്നോട് പറഞ്ഞു എങ്കിൽ കൂടിയും ആദ്യമൊന്നും തനിക്ക് അത് എന്താണ് എന്ന് മനസിലായില്ല എന്ന് നടി പറയുന്നു.
പിന്നീട് അയാളുടെ ഉദ്ദേശം മനസിലായതോടെ തന്റെ ചുട്ട മറുപടിക്ക് മുന്നിൽ അയാൾ ചൂളി പോയി എന്നും പിനീട് എന്നോട് സംസാരിച്ചട്ടില്ല എന്നും താരം പറയുന്നു. എന്നാൽ മറ്റൊരു മോശം അനുഭവം തനിക്ക് ഉണ്ടായി എന്നും അത് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ആളിൽ നിന്നും ആയിരുന്നു. അയാൾ ഒരു നിർമാതാവ് ആയിരുന്നു. ഒട്ടേറെ മോഹന വാഗ്‌ദാനം നൽകി അയാൾ എന്നെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി.
അയാളുടെ ഇത്തരത്തിൽ ഉള്ള നടപടിയെ ഞാൻ രൂക്ഷമായി പ്രതികരിച്ചു എങ്കിൽ കൂടിയും പ്രായത്തെ മാനിച്ചു ഞാൻ പിന്നീട് ഒന്നും പറഞ്ഞില്ല എന്നും ഇതുപോലെ ഉള്ള നിർമാതാക്കൾ സംവിധായകർ എന്നിവർ ആണ് സിനിമ മേഖലയുടെ ശാപം എന്ന് പറഞ്ഞ കസ്തൂരി എന്നാൽ ആ വ്യക്തികളുടെ പേരുകൾ പറഞ്ഞില്ല.