വൈറലായി കാവ്യയുടെയും ദിലീപിന്റെയും മകൾ മഹാലക്ഷ്മി. മലയാള സിനിമയിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ വിവാഹം ആയിരുന്നു ദിലീപ് കാവ്യാ എന്നിവരുടേത്. ആദ്യ വിവാഹത്തിൽ വിവാഹ മോചനം നേടിയ ശേഷം ആയിരുന്നു ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്.
മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ താരജോഡികൾ ആയിരുന്നു കാവ്യ മാധവനും ദിലീപും. ഒന്നിച്ചു ചെയ്ത എല്ലാ ചിത്രങ്ങളും വമ്പൻ വിജയങ്ങൾ ആയി മാറി. ദിലീപ് കാവ്യാ ജോഡികളുടെ വാർത്തകൾ അറിയാൻ എന്നും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.
വിവാഹത്തിന് മുമ്പും പിമ്പും ഇരുവരുടെയും ജീവിതത്തിൽ മാധ്യമ ലോകത്തിൽ ഏറെ വാർത്ത പ്രധാന്യം നേടിയിരുന്നു. മഞ്ജു വാര്യരെ പ്രണയിച്ചു വിവാഹം ചെയ്ത ദിലീപ് 14 വർഷം നീണ്ടു നിന്ന വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷം ആയിരുന്നു കാവ്യയെ വിവാഹം കഴിക്കുന്നത്.
ആദ്യ വിവാഹത്തിൽ ഒരു മകൾ ഉള്ള ദിലീപിന് രണ്ടാം വിവാഹത്തിലും പിറന്നത് മകൾ തന്നെ ആയിരുന്നു. മീനാക്ഷി എന്ന ആദ്യ മകളും മഹാ ലക്ഷ്മി എന്ന രണ്ടാം മകളും ആണ് ദിലീപിന് ഉള്ളത്. എന്നാൽ മീനാക്ഷി സോഷ്യൽ മീഡിയ വഴി സജീവം ആണെങ്കിൽ കൂടിയും മഹാലക്ഷ്മിയുടെ ഫോട്ടോയെങ്കിലും കാണാൻ ആരാധകർ പലപ്പോഴും കൊതിക്കാറുണ്ട്.
ഇപ്പോഴിതാ കുസൃതി കാണിച്ച് അച്ഛൻ ദിലീപിന്റെയും അമ്മ കാവ്യയുടെയും ഇടയിലൂടെ കളിച്ചു നടക്കുന്ന മഹാലക്ഷ്മിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
നടി കുക്കു പരമേശ്വരൻ അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാളുമായി ബന്ധപ്പെട്ടു നടത്തിയ സൂം മീറ്റിങ്ങിൽ കുടുംബസമേതം പങ്കെടുക്കുന്ന ദിലീപിന്റെയും കാവ്യയുടെയും മഹാലക്ഷ്മിയുടെയും വിഡിയോയാണ് സമൂഹ മാധ്യങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . അമ്മയുടെ അതെ മുഖച്ഛായ ആണെന്നും എന്തൊരു ക്യൂട്ട് ആണെന്നും ആരാധകർ പുത്തൻ ഫോട്ടോയെ കുറിച്ച് പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…