കാവ്യയോട് ആദ്യ ചിത്രം മുതലേ ദിലീപിനൊരു ഇഷ്ടമുണ്ടായിരുന്നു; അവസാനം വിവാഹത്തിലെത്തി..!!

മലയാളത്തിൽ എന്നും പ്രിയങ്കരിയായി നടിയാണ് കാവ്യ മാധവൻ. മലയാളത്തിൽ ദിലീപിനൊപ്പം ഏറ്റവും നായികയായി എത്തിയ താരം ആണ് കാവ്യ. സിനിമയിൽ സൂപ്പർ ഹിറ്റ് ജോഡിയാണ്‌ കാവ്യയും ദിലീപും. സിനിമയിൽ മികച്ച ജോഡികൾ ആയ ഇരുവരും ജീവിതത്തിലും വമ്പൻ ഹിറ്റായി തുടരുകയാണ്. കാവ്യ ദിലീപിന് ജീവിതത്തിലേക്ക് എത്തിയതോടെ സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും വിടവാങ്ങുകയും ചെയ്തു. സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയതും സഹ പ്രവർത്തകരുടെയും കൂട്ടുകാരുടെയും അടക്കമുള്ള ആഘോഷ പരിപാടികളിലും ചടങ്ങുകളിലും കാവ്യ ദിലീപിനൊപ്പം എത്താറുണ്ട്.

ബാലതാരമായി ആണ് കാവ്യ സിനിമയിൽ എത്തുന്നത് നായികയായി ആദ്യം അരങ്ങേറിയത് ദിലീപ് ചിത്രത്തിൽ കൂടി ആയിരുന്നു. അന്ന് മുതലേ കാവ്യയോട് ഒരു പ്രത്യേക ഇഷ്ടം ദിലീപിന് ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. മലയാളത്തിൽ മികച്ച സംവിധായാകർക്കൊപ്പവും മോഹൻലാൽ മമ്മൂട്ടി പൃഥ്വിരാജ് അടക്കം ഉള്ള സൂപ്പർ താരങ്ങൾക്കെല്ലാം ഒപ്പം നായികയായി കാവ്യാ എത്തിയിട്ടുണ്ട് എങ്കിൽ കൂടിയും കാവ്യയുടെ ഏറ്റവും വലിയ സിനിമ വിജയങ്ങളും ദിലീപിനൊപ്പം ആയിരുന്നു എന്ന് വേണം പറയാൻ. ദിലീപ് – കാവ്യാ ജോഡികളെ ആദ്യമായി ഒന്നിപ്പിച്ചത് ലാൽ ജോസ് ആയിരുന്നു. ഇപ്പോൾ കാവ്യയെ കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്ന സമയത്തായിരുന്നു കാവ്യ മാധവൻ നായികയായത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ദിലീപായിരുന്നു നായകൻ. ലൊക്കേഷനിൽ കാവ്യയെ കളിയാക്കാൻ കിട്ടുന്ന അവസരമെല്ലാം ദിലീപ് കൃത്യമായി വിനിയോഗിക്കാറുണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടയിലെ രസകരമായ സംഭവങ്ങളെ ക്കുറിച്ച് പറഞ്ഞ് നേരത്തെയും താരങ്ങളും സംവിധായകനുമൊക്കെ എത്തിയിരുന്നു. ദിലീപിന് അന്നേ കാവ്യ മാധവനോട് ഇഷ്ടമുണ്ടായിരുന്നുവെന്നാണ് സംവിധായകനും പറഞ്ഞത്. വർഷങ്ങൾക്കിപ്പുറം അത് വിവാഹ ബന്ധത്തിലേക്കെത്തുകയും ചെയ്തു.

ദിലീപ് -കാവ്യ മാധവൻ പ്രണയത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് പലരും പറഞ്ഞിരുന്നു. കെപിഎസി ലളിതയും മുമ്പൊരു അഭിമുഖത്തിനിടയിൽ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. കാവ്യയെ എനിക്ക് ഇഷ്ടമാണെന്നും ഭയങ്കര പൊട്ടിയാണ് കാവ്യയെന്നുമൊക്കെ ദിലീപ് പറയാറുണ്ടായിരുന്നുവെന്ന് ലളിത വ്യക്തമാക്കിയിരുന്നു. അപ്പോഴൊക്കെ ഞങ്ങൾ ചിരിച്ചു തള്ളുകയായിരുന്നു പതിവ്.

ദിലീപുമായുള്ള വിവാഹത്തെക്കുറിച്ച് കാവ്യ മാധവനും പറഞ്ഞിരുന്നു. വിവാഹമോചനം കഴിഞ്ഞതിന് ശേഷം ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണങ്ങൾ നടത്തിയിരുന്നു. അങ്ങനെയാണ് ദിലീപേട്ടനിലേക്ക് എത്തിയത്. ഗോസിപ്പുകൾ പ്രചരിച്ചപ്പോഴും അങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. വളരെ പെട്ടെന്നായിരുന്നു എല്ലാം തീരുമാനിച്ചതും വിവാഹം നടന്നതും. നന്നായി അറിയാവുന്ന ആളെന്ന നിലയിൽ ദിലീപേട്ടനുമായുള്ള വിവാഹത്തിൽ ആരും എതിര് നിന്നിരുന്നില്ലെന്നും കാവ്യ പറഞ്ഞിരുന്നു.

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

19 hours ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 week ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago