മലയാളത്തിൽ ഒരു കാലത്തിൽ ഒട്ടേറെ ആരാധകർ ഉണ്ടായിരുന്ന താരം ആണ് കാവ്യാ മാധവൻ. ദിലീപുമായിയുള്ള വിവാഹത്തിന് ശേഷം അഭിനയ ലോകത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം ബാലതാരമായി ആയിരുന്നു അഭിനയ ലോകത്തേക്ക് എത്തുന്നത്.
തുടർന്ന് ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ഫിലിമിൽ അഭിനയിച്ച കാവ്യാ ജീവിതത്തിലും നായകൻ ദിലീപ് തന്നെ. മലയാളത്തിലും തമിഴിൽ മൂന്നു സിനിമകളും അഭിനയിച്ചിട്ടുണ്ട് കാവ്യാ മാധവൻ. അഭിനയത്തിന്റെ ഒപ്പം തന്നെ മികച്ച നർത്തകി കൂടിയാണ് കാവ്യ.
മലയാളത്തിൽ ഇന്നും മികച്ച അഭിനയ പ്രതിഭയായി തുടർന്ന ജയസൂര്യക്ക് കരിയറിൽ ബ്രേക്ക് നൽകിയ ചിത്രം ആയിരുന്നു ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ വമ്പൻ വിജയം ആയ ചിത്രത്തിൽ കൂടി ഇരുവരുടെയും സൗഹൃദവും വളർന്നിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചപ്പോൾ വലിയ വിജയങ്ങൾ ആയിരുന്നു.
പൃഥ്വിരാജ് , ജയസൂര്യ എന്നിവർ പ്രധാന വേഷത്തിൽ കങ്കാരു എന്ന ചിത്രത്തിൽ ഉം കാവ്യാ നായിക ആയിരുന്നു. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന രസകരമായ സംഭവം ആണ് ഇപ്പോൾ ജയസൂര്യ ഓൺലൈൻ ഇന്റർവ്യൂവിൽ പറയുന്നത്.
വർക്കൗട്ടൊന്നും ചെയ്യുന്നില്ലേയെന്ന് ചോദിച്ചായിരുന്നു കാവ്യ എന്റടുത്തേക്ക് വന്നത്. ഞാൻ പറഞ്ഞു ചെയ്യുന്നുണ്ട്. എന്നാൽ ഇന്ന് ചെയ്യാൻ തനിക്ക് പറ്റിയില്ല ഇനി വേണം ചെയ്യാൻ പോകാൻ എന്ന് ഞാൻ പറഞ്ഞു. വർക്ക് ഔട്ടൊന്നും ചെയ്യാതെ ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോകുകയായിരുന്നു.
അപ്പോഴാണ് താൻ അറിയുന്നത്. കാവ്യ ട്രെഡ് മില്ലുമായിട്ടാണ് ലൊക്കേഷനിൽ എത്തിയിരിക്കുന്നതെന്ന്. കാവ്യ ദിവസവും ട്രെഡ് മില്ലിൽ വർക്ക് ഔട്ടൊക്കെ നടത്താറുണ്ട്. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയെന്ന് ജയസൂര്യ പറയുന്നു. കാവ്യയുടെ വർക്കൗട്ടിന് പിന്നിലെ രഹസ്യം മനസ്സിലാക്കിയത് പിന്നീടാണ്.
രണ്ട് ദിവസം കഴിഞ്ഞ് കാവ്യയുടെ അച്ഛൻ ഭക്ഷണം കഴിക്കാൻ വേണ്ടി മുറിയിലേയ്ക്ക് ക്ഷണിച്ചു. അവിടെ ചെന്ന് നോക്കിയപ്പോൾ ട്രെഡ് മില്ലിൽ വസ്ത്രമെല്ലാം അലക്കി ഉണങ്ങാനിട്ടിരിക്കുന്നു. വാങ്ങി ആദ്യത്തെ രണ്ട് ദിവസത്തെ ആവേശം മാത്രമേയുണ്ടായിരുന്നുള്ളൂ.
ദേ ഇപ്പോൾ അലക്കിയാ തുണിയൊക്കെ ഇടാനാണ് ഉപയോഗിക്കുന്നതെന്ന് കാവ്യയുടെ അമ്മ പറഞ്ഞു. രണ്ടാം നിലയിലുള്ള ആ മുറിയിലേക്ക് ട്രെഡ് മിൽ കൊണ്ടു വരാൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്നായിരുന്നു ഞാൻ മനസ്സിലോർത്തത്. – ജയസൂര്യ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…