മലയാളികളുടെ ഇഷ്ട താര ജോഡികൾ ആയിരുന്നു ദിലീപും കാവ്യാ മാധവനും. ഇരുവരും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുമ്പോൾ എല്ലാം വലിയ വിജയങ്ങൾ നേടിയിട്ടും ഉണ്ട്. മഞ്ജു വാര്യരെ 1998 പ്രണയിച്ചു വിവാഹം കഴിച്ച ദിലീപ് ആ ബന്ധം 2014 ൽ അവസാനിപ്പിക്കുക ആയിരുന്നു തുടർന്ന് 2016 ൽ ആണ് കാവ്യാ മാധവനെ വിവാഹം കഴിക്കുന്നത്.
ദിലീപിന് ആദ്യ വിവാഹത്തിൽ ഒരു മകൾ ഉണ്ട്. അതെ സമയം കാവ്യയുടെയും രണ്ടാം വിവാഹം ആണ് ദിലീപ് ആയി ഉള്ളത്. ദിലീപ് കാവ്യാ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 5 വർഷങ്ങൾ കഴിഞ്ഞു. വിവാഹ ശേഷം അഭിനയ ലോകത്തിൽ കാവ്യാ പിന്നീട് കണ്ടതെ ഇല്ല. അതുകൊണ്ടു തന്നെ കാവ്യാ ദിലീപ് ദമ്പതികളുടെ വിശേഷങ്ങൾ ഓരോന്നും അറിയാൻ വലിയ ഇഷ്ടവും ആണ് പ്രേക്ഷകർക്ക്.
2018 ആയിരുന്നു ഇരുവർക്കും മകൾ ജനിക്കുന്നത്. മഹാലക്ഷ്മി എന്നാണ് കുട്ടിക്ക് പേര് നൽകി ഇരിക്കുന്നത്. ഇപ്പോൾ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ദിലീപ് കാവ്യയെ കുറിച്ചും മഹാലക്ഷ്മിയെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.
മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ഒന്നിച്ചു നായിക നായകന്മാർ ആയി അഭിനയിക്കുകയും തുടർന്ന് ജീവിതത്തിൽ ഒന്നാകുകയും ചെയ്ത ദമ്പതികൾ ആണ് ദിലീപും കാവ്യാ മാധവനും. രഹസ്യമായി ആയിരുന്നു കാവ്യാ ദിലീപ് ജോഡികളുടെ വിവാഹം. എന്നാൽ മലയാളത്തിലെ സൂപ്പർ താരങ്ങൾ പങ്കെടുക്കുകയും ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞു രണ്ടു വർഷങ്ങൾക്ക് ആയിരുന്നു ദിലീപ് കാവ്യാ ദമ്പതികൾക്ക് മകൾ പിറക്കുന്നത്. മഹാ ലക്ഷ്മി എന്നാണ് കുട്ടിക്ക് പേര് നൽകിയത്. കൊറോണ കാലത്തിൽ ഒരു വർഷത്തിൽ അധിക വീട്ടിൽ തന്നെ ആയിരുന്നു ദിലീപ് പറയുന്നു. മീനാക്ഷിയുടെ ബാല്യം കാണാൻ കഴിയാത്ത തനിക്ക് മഹാലക്ഷ്മിയിൽ നിന്നും അത് ലഭിച്ചു എന്ന് ദിലീപ് പറയുന്നു.
അടുത്തിടെ ആണ് മൂത്ത മകൾ മീനാക്ഷി സാമൂഹിക മാധ്യമങ്ങളിൽ സജീവനാകുന്നത്. ഒന്നാം പിറന്നാളിന് ആയിരുന്നു മഹാലക്ഷ്മിയെ ആദ്യമായി സോഷ്യൽ മീഡിയ വഴി പ്രേക്ഷകർ കാണുന്നത്.
കാവ്യ വളരെ തിരക്കുള്ള ഒരു അമ്മയാണെന്നും മുഴുവൻ സമയവും മഹാലക്ഷ്മി കൊപ്പം ആണെന്നും കാവ്യയാണ് അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഒരിക്കലും ഒരു ആയയെ വെയ്ക്കാൻ പോലും കാവ്യ അനുവദിച്ചിരുന്നില്ല എന്നും ദിലീപ് പറയുന്നു.
കാവ്യയുടെ ജീവിതത്തിൽ ഇനിയെന്താണ് സംഭവിക്കുന്നതെന്നൊന്നും അറിയില്ല എന്നും തങ്ങൾ ഒന്നിച്ച് അഭിനയിക്കുമോയെന്നൊന്നും അറിയില്ലെന്നുമായിരുന്നു ദിലീപിന്റെ മറുപടി.
ഭയങ്കര കുസൃതിക്കാരിയാണ് മകൾ മഹാലക്ഷ്മി അവൾ വീട്ടിലെ റൗഡി ബേബിയാണ് , കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമായ നാരങ്ങ മുട്ടായി എന്ന പാട്ട് അവളെ കേള്‍പ്പിച്ചിരുന്നു.
അത് കുറേ പ്രാവശ്യം കേൾപ്പിക്കാൻ അവൾ പറയും. ആ പാട്ട് ഹിറ്റാവുമെന്ന് അപ്പോള്‍ മനസിലായി എന്നും താരം പറഞ്ഞു. ചെറിയ കുട്ടി ആയതിനാൽ തന്നെ അവർ പറയുന്നത് കേൾക്കാനും രസങ്ങളാണ്. രണ്ടു വയസ്സ് ആയിട്ടുള്ളൂ അപ്പോൾ തന്നെ
വായിക്കൊള്ളാത്ത വാക്കുകളൊക്കെയാണ് അവള്‍ പറയുന്നത്.
എനിക്ക് ബുദ്ധിമുട്ടാണ് എന്നൊക്കെ പറയുന്നത് ഇടയ്ക്ക് കേൾക്കാറുണ്ട്. യൂട്യൂബിൽ വരുന്ന കാർട്ടൂണിലൊക്കെ വല്യ വാക്കുകളാണല്ലോ കേൾക്കുക അതൊക്കെ കേട്ടിട്ട് നമ്മളോട് പറയും , മഹാലക്ഷ്മിക്ക് യാത്രകൾ ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്.
താൻ എവിടെയെങ്കിലും പോവാനിറങ്ങിയ അവൾ ഓടിവന്ന് വണ്ടിയിൽ കയറും. അവൾക്കൊരു കുഞ്ഞ് ബാഗൊക്കെയുണ്ട് എന്നും ഇടയ്ക്ക് ഉടുപ്പ് പോലും ഇടാതെ അച്ഛാ പോകല്ലേ എന്ന് വിളിച്ച് വരുന്നുണ്ടായിരുന്നു.
മൈൻഡ് ചെയ്യാതെ പോയപ്പോൾ അവൾ എടാ കള്ളാ പോകല്ലേയെന്നൊക്കെ പറഞ്ഞു. അത് കേട്ട് എനിക്ക് ചിരിയാണ് വന്നത് എന്നും താരം പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…