വർഷങ്ങൾ ആയി മലയാള സിനിമയിൽ വമ്പൻ വിജയങ്ങൾ നേടിയിട്ടുള്ള നായികമാർ ആണ് മഞ്ജു വാര്യരും അതോടൊപ്പം കാവ്യാ മാധവനും. മഞ്ജു വാര്യർ ഇന്നും മലയാള സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ ആയി നിൽക്കുമ്പോൾ കാവ്യാ മാധവൻ ഇപ്പോൾ അഭിനയ ലോകത്തിൽ ഇല്ല. മഞ്ജു ജയപ്രിയനായകൻ ദിലീപിന്റെ മുൻ ഭാര്യയും കാവ്യാ മാധവൻ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും ആണ്.
ദിലീപിന്റെ നായിക ആയി ആണ് രണ്ടു താരങ്ങളുടെയും അഭിനയ ലോകത്തിലെ തുടക്കം. എന്നാൽ ഇപ്പോൾ കാവ്യാ തന്റെ ആദ്യ വിവാഹത്തിന് മുന്നേ നൽകി വിവാഹത്തിൽ മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. ഒരു സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇ കാര്യങ്ങൾ തുറന്ന് പറയുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള അഭിനയത്രി ആയിരുന്നു ഒരുകാലത്തിൽ കാവ്യാ മാധവൻ.
ഇന്ന് കാവ്യാ അഭിനയ ലോകത്തിലില്ല. ആദ്യ വിവാഹത്തിന് മുന്നേ തന്റെ വിവാഹ സ്വപ്‌നങ്ങൾ എല്ലാം കാവ്യാ അഭിമുഖത്തിൽ പറയുന്നുണ്ട്. സിനിമയിൽ നിന്നും ഒരാളെ വിവാഹം കഴിക്കാൻ തനിക്കു ആഗ്രഹമില്ല എന്നായിരുന്നു അന്ന് കാവ്യാ പറഞ്ഞത്. കാവ്യയുടെ ആദ്യ വിവാഹവും അങ്ങനെ തന്നെ ആയിരുന്നു. തന്റെ നല്ല സുഹൃത്തായിരുന്നു മഞ്ജു വാര്യർ എന്ന് കാവ്യാ പറയുന്നത്. തങ്ങൾ നേരിട്ട് കാണുന്നത് വരെ കുറവ് ആണ് എന്നാൽ ഫോണിൽ സംസാരിക്കാറുണ്ട്.
ഒരിക്കലും ഞാൻ ഏത് സിനിമ ആണ് ചെയ്യുന്നത് ലൊക്കേഷൻ എവിടെ ആണ് എന്നൊന്നും ചോദിക്കാറില്ല. എന്നാൽ വീട്ടിലെ കാര്യങ്ങൾ ഒക്കെ ചോദിക്കുമെന്ന് കാവ്യാ പറയുന്നു. മഞ്ജു ചേച്ചിക്ക് എന്നോട് യാതൊരു വിധ വിരോധവും ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ എന്നോട് സംസാരിക്കുമ്പോൾ മനസിലായേനെ. അതുപോലെ മഞ്ജു ചേച്ചിക്ക് അന്ന് സിനിമയേക്കാൾ ഇഷ്ടം കുടുംബം തന്നെ ആയിരുന്നു.
താനും ദിലീപും ഒന്നിച്ചുള്ള ബിസിനെസ്സിൽ നിന്നും പിന്മാറാൻ കാരണവും കാവ്യാ അഭിമുഖത്തിൽ പറയുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ആയിരുന്നു. 12 പേര് ചേർന്ന് തുടങ്ങിയത് ആയിരുന്നു. തനിക്ക് അത്തരത്തിൽ ഉള്ള ബിസിനസിനെ കുറിച്ച് അറിയാത്തതു കൊണ്ടാണ് പിന്മാറിയത് എന്ന് കാവ്യാ പറയുന്നു. തനിക്ക് വലിയ സ്വീകാര്യതയുണ്ട് എന്ന് വിചാരിക്കുന്ന ഒരു ജനക്കൂട്ടത്തിൽ നിന്നാണ് ഏറ്റവും വലിയ അവഗണന തനിക്ക് ലഭിച്ചത്.
എന്നും നേരിട്ട് കൂടെയുണ്ട് എന്ന് പറഞ്ഞവർ തന്നെ മാറിനിന്ന് പരിഹരിച്ചതായി അറിഞ്ഞിട്ടുണ്ട് എന്നും വളരെ വിഷമത്തോടെയാണ് കാവ്യമാധവൻ അഭിമുഖത്തിൽ പറയുന്നത്.
എന്റെ ജീവിതത്തിൽ ഉണ്ടായ വിഷമങ്ങൾ ഞാൻ ഏറ്റവും കൂടുതൽ തുറന്നു പറഞ്ഞത് ദിലീപേട്ടനൊടും മഞ്ജു ചേച്ചിയോടും ആയിരിക്കുമെന്നും ദിലീപേട്ടനെക്കാൾ കൂടുതൽ ആ വിഷയം ഞാൻ സംസാരിച്ചത് മഞ്ജു ചേച്ചിയോട് ആയിരുന്നു എന്നും കാവ്യ തുറന്നു പറഞ്ഞു.
എന്റെ ഒരു ചേച്ചി എന്ന നിലയിൽ ആണ് ഞാൻ മഞ്ജു വാര്യേരെ കണ്ടിരുന്നത്. ആർട്ടിസ്റ്റായി നേരത്തെ ഇഷ്ടമുണ്ടായിരുന്നു എങ്കിൽ കൂടിയും ഞങ്ങൾ പരിചയപ്പെട്ടതിന് ശേഷം ഒരു ചേച്ചിയുടെ സ്ഥാനമാണ് എനിക്ക് മഞ്ജു ചേച്ചി എന്നും കാവ്യാ പറയുന്നു. വർഷങ്ങൾക്ക് മുന്നേ ഉള്ള ഇന്റർവ്യൂ ആണെങ്കിൽ കൂടിയും ആ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആണ്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…