മലയാളത്തിൽ ബാലതാരമായി എത്തി അവിടെ നിന്നും നായിക നിരയിലേക്ക് ഉയർന്നു ഏറ്റവും വലിയ വിജയങ്ങൾ സ്വന്തമാക്കിയ താരമാണ് കാവ്യാ മാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി പിൽക്കാലത്തിൽ സ്വകാര്യ ജീവിതത്തിലും ദിലീപിന്റെ നായികയായി കാവ്യാ തുടരുന്നു.
പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തിൽ നായികയായ കാവ്യാ പിന്നീട് മലയാളത്തിൽ വിജയൻ വാരിക്കൂട്ടിയ ഭാഗ്യ നായികയായി മാറി. മോഹൻലാലും മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ജയസൂര്യയും അടക്കം മലയാളത്തിലെ സൂപ്പർ താരങ്ങളുടെ എല്ലാം തന്നെ നായികയായി കാവ്യാ മാധവൻ വിലസി നടന്നു എന്ന് തന്നെ വേണം പറയാൻ.
കാവ്യാ എന്നും സോഷ്യൽ മീഡിയയിൽ താരമായി മാറാറുണ്ട്. കാവ്യയെ കുറിച്ചുള്ള വാർത്തകൾ അറിയാനും കേൾക്കാനും വായിക്കാനും എല്ലാം മലയാളികൾക്ക് എന്നും ഇഷ്ടമാണ്. ആദ്യ വിവാഹത്തിന് മുന്നേ കാവ്യാ നൽകിയ ഒരു അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
അന്നത്തെ അഭിമുഖത്തിൽ കാവ്യാ പറയുന്നത് ഇങ്ങനെ…
വിവാഹം എന്നത് തലയിൽ വരച്ച ഒരു വരപോലെയാണ്. നടി ഗോപികയുടെ കാര്യം തന്നെ നോക്കൂ. ഞാനും ഗോപികയുമെല്ലാം ഏകദേശം ഒരേപ്രായക്കാരാണ്. അവൾക്ക് വിവാഹം നോക്കി തുടങ്ങി എന്ന് പറയുന്നതിന്റെ രണ്ടാഴ്‍ച മുന്നേ ഞങ്ങൾ കണ്ടതാണ്.
ആ സമയത് ഒന്നും ആയിട്ടില്ല എന്നും എന്നാൽ കുറച്ചു നോക്കി വെച്ചിട്ടുണ്ട് എന്നും അവൾ പറഞ്ഞതാണ്. എന്നാൽ അടുത്ത ആഴ്ച അവൾ വിളിച്ചു പറഞ്ഞു അത് സെറ്റായി ആരോടും പറയണ്ട എന്ന്. സുഹൃത്തുക്കൾ മാത്രം അറിഞ്ഞാൽ മതി എന്ന്.
എന്നാൽ അത് പബ്ലിക്ക് ആയി. ഞാനും ഗോപികയും ഞങ്ങൾ വിവാഹം ഉറപ്പിക്കുന്നതിന് മുന്നേ ഓരോ കാര്യങ്ങൾ പറഞ്ഞതാണ്. ഞാനും ഗോപികയും ഭാവനയും കൂടിയാണ് റിമി ടോമിയുടെ കല്യാണത്തിന് പോയത്. അവിടെ വെച്ച് ഓരോ കാര്യങ്ങൾ പറയുമ്പോഴും അടുത്ത ആഴ്ച ഗോപികയുടെ വിവാഹ നിശ്ചയം ആണെന്ന് അറിഞ്ഞിരുന്നില്ല.
പുതിയ ജീവിതത്തിലേക്ക് പോകുന്നത് അവളോ ഞങ്ങളോ അറിഞ്ഞില്ല. വിവാഹ നിശ്ചയം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ വിവാഹവും കഴിഞ് അവൾ അയർലണ്ടിലേക്ക് പോയി. ഈ കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ ആണ് ഉണ്ടാകുന്നത് എന്നാണ് ഞാൻ ചിന്തിക്കുന്നത്. നമ്മൾ ചിന്തിക്കുന്നത് പോലെ ഒന്നും നടക്കില്ല.
ആ സമയത്തിൽ എന്റെ വീട്ടിലും വിവാഹം നോക്കുക ആയിരുന്നു. ഒരു ചെറിയ വീട് ആണ് എനിക്ക് ആഗ്രഹം. രണ്ടുനില വീട് വേണ്ട. ഗ്രാമീണ ഭംഗിയുള്ള സ്ഥലം ആയിരിക്കണം. ജോലിക്കൊന്നും ആളെ കിട്ടാത്ത സമയത്ത് നമുക്ക് തന്നെ ജോലി നോക്കാൻ ഒക്കെ കഴിയുന്ന ഒരു വീട്. നമ്മുടെ വീട്ടിൽ തന്നെ പച്ചക്കറിയും അതുപോലെ വീട്ടിൽ തന്നെ പശുവും ഒക്കെ വേണം.
എന്റെ വിവാഹം പോലും ഞാനറിയാതെ എത്ര തവണ നടന്നിട്ടുണ്ട്. ഒരു ദിവസം അച്ഛനാണ് രാവിലെതന്നെ എന്നോട് വന്ന് പറഞ്ഞത് മോളെ നിന്റെ വിവാഹം കഴിഞ്ഞു എന്ന്. അന്ന് എല്ലാവർക്കും അറിയേണ്ടിയിരുന്നത് എന്റെ വരൻ ആരാണെന്നായിരുന്നു.
ഈ വിവാഹ വാർത്ത സത്യമാണോ എന്ന് ചോദിച്ച ചുരുക്കം ചിലരെ ഉണ്ടായിരുന്നുള്ളു. ഗോസിപ്പ് ഇല്ലെങ്കിൽ ജീവിതം ഇല്ല എന്ന സ്ഥിതി ആണ് ഇപ്പോൾ എന്നും താരം പറഞ്ഞിരുന്നു. അതേസമയം അഭിനയത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിയില്ല ആക്ഷൻ പറഞ്ഞു കട്ട് പറയുന്നതുവരെ എന്തൊക്കെയോ ചെയ്തു പോകുന്നു കാവ്യ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…