മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായികമാർ ആണ് നവ്യ നായരും കാവ്യ മാധവനും. ഇരുവരും ദിലീപിന്റെ ചിത്രത്തിലെ നായിക ആയി ആയിരുന്നു അഭിനയ ലോകത്തേക്ക് എത്തുന്നത്. അഭിനയത്തോടൊപ്പം നൃത്തത്തിലും മികവുള്ള താരങ്ങൾ ആയിരുന്നു കാവ്യയും നവ്യയും. ഇരുവരും വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകകയാണ്.
ബനാറസ് എന്ന നൃത്തത്തിനും ഗാനങ്ങൾക്കും പ്രാധാന്യം ഉള്ള വിനീത് നായകനായ ചിത്രത്തിൽ നായികമാരായി തീരുമാനിച്ചിരുന്നത് നവ്യ നായരെയും കാവ്യ മാധവനെയും ആയിരുന്നു എന്നും എന്നാൽ നവ്യ സിനിമയിൽ നിന്നും പിന്നീട് പിന്മാറാൻ ശ്രമം നടത്തി ഇരുന്നു എന്നും ചിത്രത്തിന്റെ സംവിധായകൻ നേമം പുഷ്പകുമാർ പറയുന്നു. 2009 ൽ പുറത്തിറങ്ങിയ വിനീത് നായകനായി എത്തിയ ബനാറസ് എന്ന ചിത്രത്തിൽ നായികമാർ ആയ നവ്യക്കും കാവ്യക്കും തുല്യ പ്രാധാന്യം ആയിരുന്നു ഉണ്ടായിരുന്നത് എന്നും എന്നാൽ ചില ആശയ കുഴപ്പങ്ങൾ നടിമാർക്ക് ഉണ്ടായി എന്നും സംവിധായകൻ പറയുന്നു.
കഥയിൽ തുല്യ പ്രാധാന്യം ആയിരുന്നു നായികമാർക്ക്. എന്നാൽ ചില മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നത് വിനീതിനെയും കാവ്യയെയും വെച്ചുള്ളത് ആയിരുന്നു. അതുകൊണ്ടു തന്നെ നവ്യയ്ക്ക് വേഷം കുറവാണു എന്നുള്ള സംശയം ഉണ്ടായി. തുടർന്ന് സിനിമയിൽ നിന്നും മാറ്റണം എന്നും മറ്റാരെയെങ്കിലും നായിക ആക്കണം എന്നും പലരും വഴി തന്നെ അറിയിച്ചു. കഥ മുഴുവൻ പറഞ്ഞ ശേഷം നായികമാർക്ക് ഇന്ന ഇന്ന വേഷങ്ങൾ ആണെന്ന് പറയുക ആയിരുന്നു. ആരും ആ വേഷം ഇന്നത് വേണം എന്ന് പറഞ്ഞു തിരഞ്ഞു എടുത്തത് അല്ലായിരുന്നു. കാവ്യക്ക് തന്നെക്കാൾ പ്രാധാന്യം ഉണ്ടെന്ന സംശയം നവ്യക്ക് ഉണ്ടായതോടെ പിന്മാറണം എന്നുള്ള തീരുമാനം നവ്യക്ക് ഉണ്ടായി.
എന്നാൽ തെറ്റിദ്ധാരണ ആണെന്ന് മനസിലായതോടെ നവ്യ ഷൂട്ടിങ്ങിന് എത്തുക ആയിരുന്നു. എന്നാൽ അഭിനയിക്കുന്ന റോൾ ചെറുതാണ് എന്ന് തോന്നിയാൽ കൂടി കാവ്യ ആയിരുന്നു എങ്കിൽ അഭിനയിച്ചേനെ എന്ന് സംവിധായകൻ പറയുന്നു. ചിത്രത്തിലെ സോങ് ഷൂട്ടിംഗ് സമയത്ത് കാവ്യയുമായി കോസ്റ്റിയൂം അത്രക്കും ശരിയായി വന്നില്ല. തുടർന്ന് കാവ്യാ അഭിനയിക്കാൻ എത്തിയില്ല. കാരണം അന്വേഷിച്ചപ്പോൾ അസോസിയേറ്റ് ഈ വിഷയം പറയുന്നത്.
തുടർന്ന് കാവ്യയുമായി താൻ നേരിട്ട് സംസാരിച്ചു ഈ വസ്ത്രത്തിന് കുഴപ്പമൊന്നും ഇല്ലല്ലോ എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ലേ എന്ന നിഷ്കളങ്ക ചോദ്യം ചോദിച്ച ശേഷം അഭിനയിക്കാനെത്തി. ചെറിയ ഇതുപോലെ ഉള്ള അഡ്ജസ്റ്റുമെന്റുകൾ ഒക്കെ കാവ്യ ചെയ്യും എങ്കിൽ കൂടിയും നവ്യ ആയിരുന്നു എങ്കിൽ വലിയ പ്രശ്നം ആക്കിയേനെ എന്നും സംവിധായകൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…