പ്രിയദർശൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ ഗീതാഞ്ജലി എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് കീർത്തി സുരേഷ്. മലയാളത്തിൽ ഒരു കാലത്തിൽ തിളങ്ങി നിന്ന നടി മേനകയുടെ മകൾ കൂടി ആണ് കീർത്തി സുരേഷ്.
അഭിനയ മികവ് കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകം കീഴടക്കിയ ആൾ കൂടി ആണ് കീർത്തി സുരേഷ്. പ്രായം 29 ൽ എത്തി നിൽക്കുന്ന താരം തെന്നിന്ത്യൻ സിനിമ ലോകത്തിൽ മിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ കൂടി ആയിരുന്നു താരം അഭിനയ ജീവിതം തുടങ്ങുന്നത് എങ്കിൽ കൂടിയും ശ്രദ്ധ നേടിയത് തമിഴിലും മികച്ച നടിക്കുന്ന ദേശിയ അവാർഡ് നേടി എടുത്തത് തെലുങ്കിൽ നിന്നും ആയിരുന്നു.
മോഹൻലാൽ , വിജയ് , വിക്രം , വിശാൽ , ദിലീപ് , ദുൽഖർ സൽമാൻ , നാഗാർജുന , രജനികാന്ത് , മഹേഷ് ബാബു , ടോവിനോ തോമസ് എന്നിവർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. ഇനി ഗ്ലാമർ വേഷങ്ങൾ കീർത്തി സുരേഷ് ചെയ്യില്ല എന്നുള്ള വാർത്തകൾ എത്തിയതിനെ കുറിച്ച് താരം പറഞ്ഞത്.
ഞാൻ ഒരിക്കൽ പോലും അത്തരത്തിൽ ഒരു പ്രസ്തവനായും നടത്തിയിട്ടില്ല. ഗ്ലാമർ എന്നാൽ സൗന്ദര്യം എന്നാണ് അർഥം. എന്നാൽ ജനങ്ങൾ അതിനെ നിർവചിക്കുന്നത് മോശമായ രീതിയിൽ ആണ്. എന്റെ സൗന്ദര്യം കാണിക്കാൻ ഞാൻ എന്നും തയ്യാറാണ്.
എന്നാൽ എന്റെ ശരീരം അമിതമായി പ്രദർശിപ്പിക്കാൻ ഞാൻ ഒരിക്കലും തയ്യാറല്ല. നേരത്തെ ഉള്ളതിനേക്കാൾ ശരീര ഭാരം താൻ ഇപ്പോൾ കുറച്ചു. അതിൽ താൻ സന്തുഷ്ടയാണ്. ഇപ്പോൾ എല്ലാ തരത്തിൽ ഉള്ള വേഷങ്ങളും ധരിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ചില ആരാധകർക്ക് എന്റെ പഴയ ലുക്ക് ആണ് ഇഷ്ടം.
എനിക്ക് അതിൽ തെറ്റ് പറയാൻ കഴിയില്ല. കഥാപാത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നുള്ളത് ആണ് എനിക്ക് ഇഷ്ടം. ഒന്നിൽ കൂടുതൽ ചിത്രങ്ങളിൽ ഒരേ സമയം അഭിനയിക്കുക എന്നുള്ളത് ഒരുപാട് ആശ്വസിപ്പിക്കുന്ന സന്തോഷിപ്പിക്കുന്ന കാര്യം ആണെന്നും കീർത്തി സുരേഷ് പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…