ഇന്നലെ മുതൽ ആണ് തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയത്. എന്നാൽ ഈ വാർത്ത തികച്ചും വ്യാജമാണ് എന്നാണ് കുടുംബം ഇപ്പോൾ പറയുന്നത്. 2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ഗീതാഞ്ജലി എന്ന ചിത്രത്തിൽ കൂടി ആണ് കീർത്തി സുരേഷ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
തുടർന്ന് മലയാളത്തിൽ നിന്നും തമിഴകത്തേക്ക് ചേക്കേറിയ താരം മാഹനടിയിൽ കൂടി മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും വാങ്ങി. എന്നാൽ ഇപ്പോൾ ഒരു പ്രമുഖ വ്യവസായിയും ആയി താരത്തിന്റെ വിവാഹം ഉറപ്പിച്ചു എന്നും നിർമാതാവായ അച്ഛൻ സുരേഷ് കുമാർ കണ്ടെത്തിയ വരനെ കീർത്തി വിവാഹം കഴിക്കാൻ സമ്മതിച്ചു എന്ന തരത്തിൽ വാർത്ത എത്തിയത്. എന്നാൽ ഈ വാർത്ത തികച്ചും വ്യാജമാണ് എന്നാണ് കീർത്തിയുടെ കുടുംബം അറിയിച്ചിരിക്കുന്നത്.
ഏറെ നാളത്തെ ഇടവേളക്ക് ശേഷം കീർത്തി സുരേഷ് വീണ്ടും മലയാളത്തിൽ അഭിനയിച്ചിരിക്കുകയാണ്. പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ കൂടിയാണ് കീർത്തിയുടെ മോളിവുഡിലേക്ക് ഉള്ള തിരിച്ചു വരവ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…