മരക്കാരിനും കാവലിനും എതിരെ നടക്കുന്ന രൂക്ഷമായ ഡീഗ്രേഡിങ്ങിന് എതിരെ നടനും നിർമാതാവും ആയ സുരേഷ് കുമാർ. താൻ മരക്കാർ കണ്ടു എന്നും തനിക്ക് അതിൽ യാതൊരു കുഴപ്പങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല എന്നും ചിത്രം തനിക് ഏറെ ഇഷ്ടമായി എന്നും സുരേഷ് കുമാർ പറയുന്നു.
അതെ സമയം ചിത്രത്തിൽ താൻ അഭിനയിച്ചത് പ്രിയദർശൻ നിർബന്ധിച്ചത് കൊണ്ടാണ് എന്നും എന്നാൽ തനിക്ക് ആ വേഷം ഒട്ടും ഇഷ്ടമായില്ല എന്നും സുരേഷ് കുമാർ പറയുന്നു. തന്റെ വേഷം കണ്ടപ്പോൾ ഫാന്റസി പോലെ തോന്നിയെന്നും സുരേഷ് കുമാർ പറയുന്നു.
താൻ ഒഴികെ മറ്റെല്ലാവരും നന്നായി ചെയ്തു എന്നും തന്റെ ജോലി അഭിനയം അല്ല എന്നും സുരേഷ് കുമാർ പറയുന്നു. പ്രിയദർശൻ ഒരുപാട് കാലത്തിൽ നടത്തിയ അന്വേഷണങ്ങൾ പഠനങ്ങൾക്കും ശേഷം ആണ് സിനിമ ഉണ്ടാക്കിയത്.
എന്നാൽ ഒരുപാട് കഷ്ടപ്പെട്ട് എടുത്ത ചിത്രം ആണെങ്കിൽ കൂടിയും നിരവധി വിമർശനവും മോശം റിവ്യൂസും ചിത്രത്തിന് ആയി വന്നു എന്നും സുരേഷ് കുമാർ പറയുന്നു. ചിത്രം കനത്ത ആളുകൾ പോലും നെഗറ്റീവ് റിവ്യൂ കാമ്പയിനിൽ പങ്കെടുത്തു.
എന്നാൽ മോഹൻലാൽ അമാനുഷിക കഥാപാത്രം ചെയ്യേണ്ട ചിത്രം ആയിരുന്നില്ല മരക്കാർ എന്നും സുരേഷ് കുമാർ പറയുന്നു. സുരേഷ് ഗോപി അഭിനയിച്ച കാവലിന് എതിരെയും വിമർശനങ്ങൾ നടന്നു. ചിലർ നോക്കുന്നത് സുരേഷ് ഗോപിയുടെ രാഷ്ട്രീയം ആണ്.
നല്ല പടങ്ങൾ പോലും പ്രത്യേക ലക്ഷ്യത്തോടെ മോശം ആണെന്ന് ചുമ്മാ എഴുതി വിടുകയാണ്. സിനിമ കാണേണ്ടത് സിനിമ ആയിയാണ്. അല്ലാത്ത താരങ്ങളുടെ മതവും രാഷ്ട്രീയവും നിറവും ഒന്നും നോക്കിയല്ല.
തന്റെ മകൾ കീർത്തിക്ക് എതിരെ അണ്ണാത്തെ ചിത്രം റിലീസ് ആയ ശേഷം നടന്ന മോശം പദ പ്രയോഗങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. അതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാക്കും. ആ വീഡിയോ തന്റെ ശ്രദ്ധയിൽ പെടുത്തിയത് മോഹൻലാൽ ആണ്.
ഇത്തരക്കാർക്ക് എതിരെ ശക്തമായ മറുപടി നൽകണം എന്നും കേസ് കൊടുക്കണം എന്ന് പറഞ്ഞതും മോഹൻലാൽ ആണ്. ഒരുത്തൻ വെള്ളം അടിച്ചു ചീത്ത വിളിക്കുന്നു. അത് മറ്റൊരുത്തൻ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്നു. വിമർശിക്കാൻ അവകാശം ഉണ്ട്.
എന്നാൽ ഇതുപോലെ മോശം വാക്കുകൾ വഴി നടത്തുന്നത് ശരിയല്ല. പച്ചത്തെറിയാണ് അവൻ വിളിച്ചത്. ആ വീഡിയോ പ്രചരിപ്പിച്ചവനെ ആണ് ആദ്യം പിടിക്കേണ്ടത്. മോഹൻലാൽ ആണ് ഇത്തരത്തിൽ ഉള്ള ആളുകളെ വെറുതെ വിടരുത് എന്ന് പറഞ്ഞത്.
എഡിജിപി മനോജ് അബ്രഹാമിന് പരാതി നൽകി കഴിഞ്ഞു. വീഡിയോ പ്രചരിപ്പിച്ചനെ പോലീസ് ഇപ്പോൾ തിരയുന്നുണ്ട്. ചീത്ത വിളിച്ചവനെ പോലെ തന്നെ അവനും ശിക്ഷ അർഹിക്കുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…