മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ഉറപ്പിച്ചതോടെ ആശിർവാദ് സിനിമാസിന്റെ വരും ചിത്രങ്ങളും ഓൺലൈൻ റിലീസ് ആയിരിക്കും എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞത്.
കൂടാതെ കൂടുതൽ മലയാളം സിനിമകൾ ആണ് ഇപ്പോൾ ഒടിടി തേടി പോകുന്നത്. നിവിൻ പോളി നായകനായി എത്തുന്ന കനകം മൂലം കാമിനിമൂലം എന്ന ചിത്രം നവംബർ 12 നാണു ഹോട്ട് സ്റ്റാറിൽ എത്തുന്നത്.
കൂടാതെ ഇപ്പോൾ ദിലീപിനെ നായകനാക്കി നാദിർഷ ആദ്യമായി സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രവും ഒടിടി ആയിരിക്കും റിലീസ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
ഫിയോക്ക് എന്ന തീയറ്റർ ഉടമകളുടെ സംഘടനയുടെ സ്ഥാപകനും ചെയർമാനും ആണ് ദിലീപ്. അതെ ദിലീപ് ചിത്രം ഓൺലൈൻ റിലീസ് ആകുമ്പോൾ ഫിയോക്ക് പ്രസിഡണ്ട് കെ വിജയകുമാർ എന്ത് പ്രതികരണം നടത്തും എന്നുള്ള കാത്തിരിപ്പിൽ ആണ് തീയറ്റർ ഉടമകൾ.
മോഹൻലാൽ ചിത്രങ്ങൾ തീയറ്ററിൽ വിളക്കും എന്ന് പറയുന്ന ഫിയോക്ക് നിവിൻ പോളി , ടോവിനോ തോമസ് , പൃഥ്വിരാജ് , ഫഹദ് ഫാസിൽ , ദിലീപ് എന്നിവർക്കും കൂടി ഉപരോധം ഏർപ്പെടുത്തിയാൽ മലയാളത്തിലെ തീയറ്റർ ഉടമകളുടെ ജീവിതം കൂടുതൽ സങ്കീര്ണമാകും.
അതെ സമയം കഴിഞ്ഞ ദിവസം നടന്ന കുറുപ്പ് പ്രസ് മീറ്റിങ് ഫിയോക് പ്രസിഡണ്ട് പങ്കെടുത്തിരുന്നു. ഇത്തരത്തിൽ ഇതിനു മുന്നേ പ്രൊമോഷൻ പരിപാടികൾക്ക് സംഘടനാ നേതാക്കൾ എത്താറില്ല എന്നും ഇതിൽ നിഗൂഢതയുണ്ട് എന്നും ഒരു വിഭാഗം ആളുകൾ വാദിക്കുന്നത്.
കൂടാതെ മോഹൻലാൽ ചിത്രത്തിന് പല രീതിയിലും അപമാനിക്കുകയും കളിയാക്കുകയും ചെയ്ത തീയറ്റർ ഉടമകളുടെ സംഘടന കുറുപ്പ് ചിത്രത്തിൽ വ്ലോയ ക്യാൻവാസിൽ ഉള്ള റിലീസ് ആണ് ഒരുക്കിരിക്കുന്നത്.
ആശിർവാദ് സിനിമകൾക്ക് എതിരെ നടത്തുന്ന ഇത്തരത്തിൽ ഉള്ള പിന്തിരിപ്പൻ നയത്തിൽ വേറെ കാരണങ്ങൾ ഉണ്ടെന്നു മോഹൻലാൽ ആരാധകർ വാദിക്കുന്നു.
കെ വിജയകുമാർ മോഹൻലാലിനെതിരെ നടത്തിയ ചില പരാമർശങ്ങൾ അടക്കം കൂട്ടി വായിക്കുമ്പോൾ അദ്ദേഹം മനഃപൂർവം മോഹൻലാൽ ചിത്രങ്ങൾ തീയറ്ററിൽ എത്താതെ ഇരിക്കാൻ ഇല്ല ശ്രമങ്ങൾ ആണ് നടത്തുന്നത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…