മലയാള സിനിമയുടെ ജനപ്രീയ നായകൻ ആണ് ദിലീപ്. വേഷപ്പകർച്ചകൾ കൊണ്ടും അതുപോലെ മികച്ച കോമഡി വേഷങ്ങൾ കൊണ്ടും എല്ലാം പ്രേക്ഷകർക്ക് പുത്തൻ സിനിമ അനുഭവങ്ങൾ നൽകുന്ന താരങ്ങളിൽ ഒരാൾ ആണ് ദിലീപ്. നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം ഒരു ദിലീപ് ചിത്രം തീയറ്ററുകളിൽ എത്തുകയാണ്.
മൈ സാന്റ എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രം ആണ് കേശു ഈ വീടിന്റെ നാഥൻ. ഡിസംബർ 31 ആണ് ചിത്രം ഡിസ്‌നി ഹോട് സ്റ്റാർ വഴി റിലീസ് ചെയ്യുന്നത്. ദിലീപ് നിർമ്മിക്കുന്ന ചിത്രത്തിൽ ഉർവശി ആണ് ദിലീപിന്റെ നായികാ ആയി എത്തുന്നത്.
നാദിർഷ ആദ്യമായി ദിലീപിനെ നായകനാക്കി ചെയ്യുന്ന ചിത്രം കൂടി ആണ് കേശു ഈ വീടിന്റെ നാഥൻ. 60 വയസിൽ കൂടുതൽ ഉള്ള ഒരു വൃദ്ധന്റെ വേഷത്തിൽ ആണ് ദിലീപ് എത്തുന്നത്. ഒരു ഇടവേളക്ക് ശേഷം ദിലീപിനൊപ്പം ഹരിശ്രീ അശോകൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് ചിത്രത്തിന്റെ പ്രൊമോഷൻ നടന്നത്. വൈറസിന്റെ പുത്തൻ വകഭേദം എത്തുന്നത് കൊണ്ട് ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ വെച്ചിരിക്കുകയാണ് സർക്കാർ ഇപ്പോൾ.
വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ആണ് നിയന്ത്രണങ്ങൾ. കടകൾ രാത്രി 10 മണിക്ക് അടക്കണം. ആൾക്കൂട്ടങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കണം. കൂടാതെ രാത്രി പരിശോധന ശക്തമായി ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാൽ ഇതിനെ കുറിച്ച് ദിലീപിന് മുന്നിൽ പറഞ്ഞപ്പോൾ ആണ് അദ്ദേഹം രസകരമായ മറുപടി നൽകിയത്. തന്റെ ചിത്രം ഡിസംബർ 31 രാത്രി 12 മണിക്ക് ആണ് റിലീസ് ചെയ്യുന്നത്.
അതുകൊണ്ട് തന്നെ ആളുകൾ ആ ദിവസങ്ങളിൽ ന്യൂ ഇയർ ആഘോഷിക്കാൻ പുറത്തു പോകാൻ കഴിയില്ലാത്ത കൊണ്ട് ഇനി അതും തന്റെ തലയിൽ തന്നെ വരുമോ എന്നും എന്ത് പ്രശ്‌നം ഉണ്ടേലും ഇപ്പോൾ അതിന്റെ വാലിൽ താൻ ഉണ്ടല്ലോ എന്നും ദിലീപ് ചിരിച്ചു കൊണ്ട് ചോദിക്കുന്നു.
കേശു എന്ന വേഷത്തിൽ ആണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. ഒരു പാട്ടിൽ മന്ത്രം അനുശ്രീ എത്തുന്നുണ്ട്.
കോമഡിയുടെ പൊടിപൂരം തന്നെ ആണ് ചിത്രത്തിൽ ഉണ്ടാകുക എന്നുള്ളതാണ് കാസ്റ്റിംഗിൽ കൂടി മനസിലാക്കുന്നത്.
നെൽസൺ , ജാഫർ ഇടുക്കി , കോട്ടയം നസീർ , കലാഭവൻ ഷാജോൺ , ഹരീഷ് കണാരൻ എന്നിവർ ചിത്രത്തിൽ ഉണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…