കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം ഓർഡിനറിയിൽ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രിത ശിവദാസ്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ ചെയ്തതിന് ശേഷം വിവാഹിതയായ ശ്രിത സിനിമ അഭിനയ ജീവിതത്തിൽ നിന്നും വിടവാങ്ങിരുന്നു.
അതേസമയം, കൊച്ചിയിൽ പ്രമുഖ മലയാളം നടിയെ ആക്രമിച്ച കേസിൽ പോലീസ് തന്നെ ചോദ്യം ചെയ്തതിനെ കുറിച്ച് ശ്രിത പ്രതികരിക്കുന്നു.
2010ൽ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട്നിന്ന നടിയാണ് ശ്രിത ശിവദാസ്. തുടർന്ന്, ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു എങ്കിൽ കൂടിയും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല, പിന്നീട് 2016ൽ പുറത്തിറങ്ങിയ ദം ആയിരുന്നു ശ്രിത അവസാനം അഭിനയിച്ച ചിത്രം.
പിന്നീട് തമിഴ് ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് ശ്രിത ശിവദാസ്, സന്താനത്തിന് നായികയായി കോമഡി ഹൊറർ ത്രില്ലർ ചിത്രത്തിൽ ശ്രിത തിരിച്ചെത്തിയത്. ഈ സമയത്താണ് നടിയെ ആക്രമിച്ച വിഷയത്തിൽ പോലീസ് ചോദ്യം ചെയ്തതിനെ കുറിച്ച് നടി വ്യക്തമാക്കിയത്.
അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നും, ഒരു ദിവസം രാവിലെ വാർത്ത ചാനലിൽ കൂടിയാണ് താൻ ആ വാർത്ത അറിയുന്നത് എന്നും വാർത്ത ആദ്യം നൽകിയ പ്രമുഖ ചാനലിൽ അപ്പോൾ തന്നെ വിളിച്ചു കാര്യം വ്യക്തമാക്കി എന്നും അവർ വാർത്ത പിൻവലിച്ചപ്പോൾ മറ്റു ചാനലുകൾ അത് ഏറ്റെടുത്തു എന്നും അതിന്റെ പൊടിപ്പും തൊങ്ങലും വെച്ചുള്ള ഞാൻ അഭിനയിച്ച സിനിമയിലെ കരയുന്ന രംഗങ്ങൾ വെച്ചുള്ള വീഡിയോകൾ യൂട്യൂബിൽ ഇപ്പോഴും ഉണ്ട് എന്നും നടി പറയുന്നു.
ആക്രമിക്കപ്പെട്ട നടി തന്റെ പ്രിയ സുഹൃത്ത് ആണ് എന്നും എന്നാൽ പ്രതിയായ നടനായ ചേട്ടനെ താൻ ഇതുവരെ നേരിൽ കണ്ടിട്ട് പോലും ഇല്ല എന്നും ശ്രിത കൂടിയിച്ചേർത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…