കൊച്ചിയിൽ നടിക്കുണ്ടായ സംഭവം കഴിഞ്ഞിട്ട് അഞ്ച് വർഷങ്ങൾ കഴിയുന്നു. വീണ്ടും വിവാദങ്ങളുടെ മുൾ മുനയിൽ ആണ് ദിലീപ്.
സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ പുതിയ വെളിപ്പെടുത്തൽ ആണ് ദിലീപിനെതിരെ വീണ്ടും വമ്പൻ വാർത്തകൾ ഉണ്ടാവാൻ കാരണം.
അതിനൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമം നടത്തി എന്ന കേസിൽ ദിലീപിന്റെ മുൻ കൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ച ആണ്. വിവാദങ്ങളുടെ കൊടുമുടിയിൽ കയറി നിൽക്കുമ്പോൾ കൂടിയും ദിലീപ് ഉത്സവ ആഘോഷത്തിന്റെ തിരക്കിൽ ആണ്.
കൂവപ്പടി ചേരാനെല്ലൂർ ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിൽ തിങ്കളഴ്ച ദിലീപ് എത്തിയത്. ക്ഷേത്രത്തിന്റെ തൈപ്പൂയ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കാവടി രഥ ഘോഷയാത്രയിൽ പങ്കെടുക്കാൻ ആണ് ദിലീപ് എത്തിയത്. ദിലീപായിരുന്നു പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു.
ക്ഷേത്രത്തിലെത്തിയ ദിലീപിനെ കെ.കെ കർണന്‍റേയും ബിജു കർണന്‍റേയും നേതൃത്വത്തിലാണ് ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചത്. ക്ഷേത്രത്തിൽ ദിലീപ് ദർശനം നടത്തിയതിന് ശേഷമായിരുന്നു രഥ ഘോഷയാത്ര നടക്കുകയുണ്ടായത്.
ദിലീപിന്‍റെ നേതൃത്വത്തിൽ ക്ഷേത്രത്തിന് ചുറ്റും രഥം വലിക്കുകയുമുണ്ടായി. കുടുംബത്തെ കൂട്ടാതെ ഒറ്റയ്ക്കായിരുന്നു ദിലീപ് എത്തിയിരുന്നത്. ക്ഷേത്ര പരിസരത്ത് നിരവധി ഭക്ത ജനങ്ങളും രഥ ഘോഷയാത്രയ്ക്കായി അണിനിരന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ദിലീപ് ഇത്തരത്തിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
ക്ഷേത്ര ദര്ശനം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന ദിലീപിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. പെരുമ്പാവൂർ കാലടി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…