നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ള നടനാണ് മമ്മൂട്ടി; വിമർശനവുമായി കോണ്ഗ്രസ്സ് നേതാവ്..!!
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയെ ഫേസ്‍ബുക്കിൽ രൂക്ഷമായ വിമർശനം നടത്തി മലപ്പുറം ഡി സി സി ജെനറൽ സെക്രട്ടറി കെ പി നൗഷാദ് അലി. എന്നാൽ മമ്മൂട്ടിക്ക് എതിരെ വിമർശന പോസ്റ്റ് ഇട്ട നൗഷാദ് ഇപ്പോൾ സൈബർ ആക്രമണം നേരിടുകയാണ്.
നൗഷാദിന്റെ ഭാര്യക്കും മക്കൾക്കും എതിരെ ഒരുപറ്റം മമ്മൂട്ടി ആരാധകർ തെറി വിളിയുമായി എത്തിയത്. ഇതിന് എതിരെ താൻ പോലിസിൽ പരാതി നൽകി കഴിഞ്ഞു എന്നും നൗഷാദ് പറയുന്നു.
മമ്മൂട്ടിക്ക് എതിരെ നൗഷാദ് ഇട്ട പോസ്റ്റ് ഇങ്ങനെ,
അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നൽകി പി.രാജീവിനോട് പരസ്യമാക്കാൻ പറഞ്ഞവൻ മമ്മുട്ടി.
ഗുജറാത്തിൽ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവൻ മമ്മൂട്ടി.
വസന്തകുമാറിന്റെ വീട്ടിൽ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാൻ മാധ്യമങ്ങളെ ചട്ടം കെട്ടിയവൻ മമ്മൂട്ടി.
ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിർമ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയൻ സഖാവ് മമ്മുട്ടി.
നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കൾ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാൽ ബാലൻസ്ഡ് ആവുമെന്ന് കരുതിയാൽ നീ പോ മോനേ ദിനേശാ, നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ