സംസാരിക്കാൻ കഴിയില്ല, ആരെയും തിരിച്ചറിയുന്നില്ല; കെപിഎസി ലളിത ‘ഓർമ’യിൽ നിന്നും പടിയിറങ്ങി..!!
മലയാളത്തിൽ എക്കാലവും മികച്ച നടിമാരിൽ ഒരാൾ ആണ് നാടക വേദികളിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ കെപിഎസി ലളിത. 73 വയസ്സ് പിന്നിട്ട താരത്തിന്റെ ആരോഗ്യ സ്ഥിതി ഇന്നും തീർത്തും ദയനീയമാണ്.
മലയാളത്തിൽ എക്കാലത്തെയും മികച്ച താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞ താരം കെപിഎസി നാടകങ്ങളിൽ കൂടി ആണ് സിനിമ ലോകത്തിലേക്ക് എത്തുന്നത്. നായിക ആയും സഹനടിയായും അൽപ്പം വില്ലത്തരം ഉള്ള വേഷങ്ങൾ ചെയ്യാനും അമ്മ വേഷങ്ങളിൽ കൂടി ജന മനസുകൾ കീഴടക്കാൻ കഴിഞ്ഞ ആൾ ആണ് കെപിഎസി ലളിത.
അറുന്നൂറിൽ അധികം സിനിമകളിൽ ചെറുതും വലുതമായ വേഷങ്ങൾ ചെയ്തിട്ടുള്ള ലളിതക്ക് മികച്ച സഹ നടിക്കുള്ള ദേശിയ അവാർഡ് രണ്ടുവട്ടവും അതുപോലെ സംസ്ഥാന അവാർഡ് 4 വട്ടവും നേടിയിട്ടുണ്ട്. സംവിധായകൻ ഭരതനെ ആയിരുന്നു താരം വിവാഹം കഴിച്ചത്. ശ്രീക്കുട്ടി എന്ന മകളും നടനും സംവിധായകനുമായ സിദ്ധാർഥുമാണ് മക്കൾ.
പിന്നിട്ട കാലത്തിന്റെ ഓർമകൾ തുടികൊട്ടുന്ന എങ്കക്കാട്ടെ ‘ഓർമയിൽ നിന്ന് നടി കെപിഎസി ലളിത മകൻ സിദ്ധാർഥിന്റെ ഫ്ലാറ്റിലേക്ക് യാത്രയായി. ബുധനാഴ്ച രാത്രി എട്ടേകാലോടെയാണ് എറണാകുളത്തേക്ക് ലളിതയെ കൊണ്ടുപോയത്. തൃപ്പൂണിത്തുറയിലുള്ള മകൻ സിദ്ധാർഥിന്റെ ഫ്ലാറ്റിലേക്ക് അവരെ കൊണ്ടുപോയത്.
ബുധനാഴ്ച രാത്രി ആംബുലൻസിൽ ‘ഓർമ’യിൽ നിന്ന് പടിയിറങ്ങുമ്പോൾ ഒന്നും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നടി. കുറച്ചു കാലമായി ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെപിഎസി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
എറണാകുളത്തെ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ രണ്ടുമാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേക്ക് ലളിതയെ കൊണ്ടുവന്നത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ നടി അവശയായി. ആകെ തളർന്ന് പോയ അവസ്ഥ ചുറ്റിലും ഉള്ള ആളുകളെ തിരിച്ചറിയാൻ പോലും പറ്റുന്നില്ല. ആ മഹാ നടിയുടെ തിരിച്ചുവരവായി കാത്തിരിക്കാം. പ്രാർത്ഥനയോടെ മലയാളികൾ..