മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അതുല്യ കലാകാരി ആയിരുന്നു കെപിഎസി ലളിത. വിയോഗവാർത്തയിൽ സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ നടുങ്ങിയിരുന്നു.
കെപിഎസി ലളിതയുടെയും ഭാരതന്റെയും മകൻ ആണ് സിദ്ധാർഥ് ഭരതൻ. അച്ഛന്റെയും അമ്മയുടെയും പേരിൽ മാത്രം ഇന്നും അറിയപ്പെടുന്ന ആൾ കൂടി ആണ് സിദ്ധാർഥ്. ആഗ്രഹിച്ച മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയാതെ പോയ ആൾ കൂടി ആണ് സിദ്ധാർഥ്.
അമ്മയുടെ വിയോഗത്തിൽ തളർന്ന സിദ്ധാർഥ് ഇപ്പോൾ തന്റെ പുത്തൻ സംവിധാന ചിത്രത്തിന്റെ പണിപ്പുരയിൽ ആണ്. ഇപ്പോൾ ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിൽ അമ്മയുടെ അവസാന നാളുകളെ കുറിച്ച് സിദ്ധാർഥ് മനസ്സ് തുറന്നത്. ഇനിയുള്ള തന്റെ ജീവിതത്തിൽ ട്വിസ്റ്റുകൾ ഒന്നുമില്ല.
അമ്മയുടെ ചിത കത്തി തീർന്ന് ആളുകൾ എല്ലാം പോയ ശേഷം ഞാൻ ഒറ്റയ്ക്കിരുന്ന് കരഞ്ഞു.. എന്റെ വീട്ടിൽ.. മൃതദേഹത്തിന്റെ കൂടെയിരുന്ന പാർട്ടി പിന്നെ അതിന്റെ ഫോളോ അപ്പ് ഒന്നും നടത്തിയിട്ടില്ല എന്നും സിദ്ധാർഥ് ഭരതൻ പറയുന്നു.
അതുപോലെ അവസാന നാളുകളിൽ തനിക്കൊപ്പം ഫ്ലാറ്റിൽ കഴിയവെയുള്ള അമ്മയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ ലീക്കായിരുന്നു. ക്ലോസ് റിലേറ്റിവിൽ നിന്നാണ് ആ ചിത്രം ലീക്കായതെന്നും ഇവരിൽ നിന്നാണ് 2 സുഹൃത്തുക്കളിലേക്ക് ഫോട്ടോ എത്തിയതെന്നും പിന്നീട് അത് മാധ്യമങ്ങൾക്ക് ലഭിക്കുകയായിരുന്നുവെന്നും സിദ്ധാർത്ഥ് പറയുന്നു.
അമ്മയുടെ അവയവ മാറ്റവുമായി ബന്ധപ്പെട്ട് പങ്കുവച്ച കുറുപ്പിനെ തുടർന്ന് തന്റെ സഹോദരി ശ്രീക്കുട്ടി നേരിട്ടത് കടുത്ത തെറിയും ചീത്തവിളിയും ആയിരുന്നു. ഒടുവിൽ ഫോൺ നമ്പർ മാറ്റേണ്ടി വന്നുവെന്നും അവളിതെല്ലാം എങ്ങനെ സഹിക്കുമെന്നും സിദ്ധാർഥ് ചോദിക്കുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…