കാശ്മീരം എന്ന ചിത്രത്തിൽ കൂടി 1994 ൽ അഭിനയ ലോകത്തിലേക്ക് എത്തിയ ആൾ ആണ് കൃഷ്ണ കുമാർ.
ടെലിവിഷനിൽ ദൂരദർശനിൽ ന്യൂസ് റീഡറായി ആണ് തുടക്കം എങ്കിൽ കൂടിയും അവിടെ നിന്നും ആണ് ജോഷി സംവിധാനം ചെയ്ത സൈന്യം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. എന്നാൽ കൃഷ്ണ കുമാർ അഭിനയിച്ച നേവൽ ഓഫീസറുടെ സീനുകൾ പിന്നീട് മാറ്റി എങ്കിൽ കൂടിയും വിക്രത്തിന് വേണ്ടി ആ ചിത്രത്തിൽ ഡബ്ബ് ചെയ്തത് കൃഷ്ണ കുമാർ ആയിരുന്നു.
ജീവിതത്തിൽ ഒട്ടേറെ വിഷമ ഘട്ടങ്ങൾ കൂടി ആണ് താൻ ഇവിടെ വരെ എത്തിയത് എന്ന് കൃഷ്ണ കുമാർ പറയുന്നു. ജീവിക്കാൻ വേണ്ടി ഓട്ടോറിക്ഷ ഓടിച്ചിട്ടുണ്ട് എന്നും അതിൽ അഭിമാനം തോന്നിയിരുന്നു എന്നും കൃഷ്ണ കുമാർ പറയുന്നു. കൃഷ്ണ കുമാറിനേക്കാൾ സുപരിചിതർ ആണ് കൃഷ്ണ കുമാറിന്റെ മക്കൾ. അഹാന കൃഷ്ണ എന്ന മൂത്തയാൾ മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാൾ കൂടി ആണ്.
സിനിമ സീരിയൽ രംഗത്ത് സജീവം ആയ താരം രാഷ്ട്രീയത്തിൽ എൻ ഡി എ അനുഭാവി കൂടിയാണ് കൃഷ്ണ കുമാർ. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നു തോൽക്കുകയും ചെയ്തു. നാല് പെണ്മക്കൾ ആണ് കൃഷ്ണ കുമാറിന് ഉള്ളത്. ഇവർക്ക് ഒപ്പം വിഡിയോകൾ ചെയ്തും വ്ലോഗ് ചെയ്തുമെല്ലാം സജീവമായി നിൽക്കുന്ന ആൾ കൂടി ആണ് കൃഷ്ണ കുമാർ. ഇപ്പോൾ തന്റെ മക്കളെ 35 വയസിന് ശേഷം വിവാഹം കഴിച്ചാൽ മതി എന്നും വിവാഹിതരായി ഇല്ല എങ്കിൽ കൂടിയും കുഴപ്പമൊന്നുമില്ല എന്നാണ് കൃഷ്ണ കുമാർ പറയുന്നത്.
കൃഷ്ണകുമാർ പറഞ്ഞത്.
”മക്കൾ വിവാഹം കഴിക്കണമെന്ന് നിർബന്ധമുള്ള ലോകമൊന്നുമല്ല ഇന്ന്. കഴിച്ചാലും കുഴപ്പമില്ല. കലാകാരിയായി തുടരാനാണെങ്കിൽ ഒരു പൊസിഷനിലെത്തട്ടെ. 35 വയസൊക്കെയായി വിവാഹം കഴിച്ചാൽ മതി. 25 – 26 വയസുള്ള ഒരു പെണ്കുട്ടി വിവാഹം കഴിച്ചാൽ വിവാഹം കഴിക്കുന്ന പയ്യനും അതേ പ്രായമാകും. പക്വത കുറവായിക്കും. കുടുംബ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകാനും ഒടുവിൽ കലാ ജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരാനുമിടയാകും.
ഉദാഹരണത്തിന് സിനിമയിൽ നായകന്റെ കൂടെയുള്ള ഒരു സീൻ. ഇത് ഭർത്താവും അവന്റെ കൂട്ടുകാരും കാണുമ്പോൾ നിന്റെ ഭാര്യ ഇന്നലെ സിനിമയിൽ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാൽ മനസിൽ ഒരു കരടായി. ഒരു പ്രായം കഴിയുമ്പോൾ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാൾ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. നാല് മക്കളും നാല് പ്രായത്തിൽ നിൽക്കുന്നവരാണ്.
മൂത്ത മകൾ അഹാനയ്ക്ക് 25 വയസുണ്ട്. നാലാമത്തെ മകൾ ഹൻസികക്ക് 15 വയസും. അഹാനയും മൂന്നാമത്തെയാളുമാണ് എന്നോട് ഏറ്റവും കൂടുതൽ സംസാരിക്കുന്നത്. മക്കളോട് ഏറ്റവും കൂടുതൽ പറയുന്ന കാര്യം ആളുകളോട് മാന്യമായും സ്‌നേഹത്തോടെയും പെരുമാറണമെന്നാണ്.
പണ്ട് മുതലേ ആളുകൾ ചോദിക്കുന്നത് നാല് പെണ്മക്കളാണല്ലോ എങ്ങനെ വളർത്തുമെന്ന്. പക്ഷേ ഞാൻ അവരുടെ ഓരോ വളർച്ചയും നന്നായി ആസ്വദിച്ചയാളാണ്. ഞാൻ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവർ നാല് പേരും ഉണ്ടാക്കുന്നത്. ചോദിക്കാതെ തന്നെ അവർ ഇടയ്ക്ക് എന്റെ അക്കൗണ്ടിലേക്ക് പണം ഇട്ടുതരാറുണ്ട്. – കൃഷ്ണ കുമാർ പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…