മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള ചോക്കലേറ്റ് നായകൻ ആണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ ചാക്കോച്ചന് ആദ്യ ചിത്രം മുതൽ ഒട്ടേറെ ആരാധകർ ഉണ്ട്. ഒരുകാലത്ത് യുവാക്കളുടെ ഹരം ആയിരുന്ന താരം ഇന്നും മലയാള സിനിമയിൽ സജീവം ആണ്. വിവാഹ ശേഷം നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിൽ ആണ് ചാക്കോച്ചന് ഇസഹാഖ് എന്ന മകൻ പിറന്നത്.
ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങൾ വഴി ഒട്ടേറെ ആരാധകർ ഉണ്ടാക്കിയ താരത്തിന്റെ പഴയ ഇന്റർവ്യൂ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. അതിന്റെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ..
ഞാൻ വരെ സോഫ്റ്റ് ഹാർട്ടഡ് ആയ ഒരാൾ ആണ്. അതിനു കാരണം എന്റെ അപ്പൻ ആയിരുന്നു. അപ്പൻ ഒരു ബിസിനസ് കാരൻ ആയിരുന്നു. പക്ഷെ ബിസിനസ്സുകാരൻ എന്നതിൽ ഉപരി അദ്ദേഹം സൗഹൃദങ്ങൾക്ക് ഒരുപാട് പ്രാധാന്യം നൽകാറുണ്ട്. അമ്മയുടെ സ്വർണ്ണം എടുത്തു കൂട്ടുകാരനെ സഹായിക്കാൻ പോയ അപ്പനെ ഞാൻ കണ്ടിട്ടുണ്ട്. കാശ് തരാതെ പോയ സുഹൃത്തുമായി വഴക്കു ഉണ്ടാക്കാനോ കാശു തിരിച്ചു മേടിക്കാനോ അപ്പൻ പോയില്ല. അപ്പൻ മരിച്ച സമയത്ത് സാമ്പത്തികമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അപ്പന്റെ മരണ വാർത്ത പത്രത്തിൽ കൊടുക്കാൻ പോലും അന്ന് എന്റെ കൈവശം കാശ് ഇല്ലായിരുന്നു.
ഞാൻ അന്ന് മലയാളത്തിലെ ഒരു പ്രമുഖ നടനോട് കുറച്ചു പണം കടം ആയി ചോദിച്ചു. പക്ഷെ അയാൾ തന്നില്ല എന്നാൽ പിൽകാലത്ത് അയാൾ എന്നോട് കടം ചോദിച്ചു ഞാൻ കൊടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതികാരം ചെയ്യാൻ വേദനിപ്പിക്കേണ്ട കാര്യമില്ലയെന്നു അപ്പൻ ആണ് പഠിപ്പിച്ചത്. ചാക്കോച്ചൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…