ആഡംബരങ്ങൾ ഇല്ലാത്ത ജീവിതമാണ് തന്റേത് എന്ന് മലയാളികളുടെ പ്രിയ അഭിനയത്രി ലക്ഷ്മി ഗോപാലസ്വാമി.. ലോഹിതദാസ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായി എത്തിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ലക്ഷ്മി ഗോപാലസ്വാമി.
മലയാളി അല്ലെങ്കിൽ കൂടിയും താരം മലയാളത്തിൽ കൂടി ആണ് ശ്രദ്ധ നേടിയത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അടക്കം നായിക ആയി തിളങ്ങിയിട്ടുള്ള താരം അമ്പത് വയസ്സ് ആയിട്ടും വിവാഹം കഴിച്ചട്ടില്ല. എന്നാൽ താൻ വിവാഹം കഴിക്കാതെ ഇരുന്നത് അല്ല.
തനിക്ക് പറ്റിയ ആൾ ഇതുവരെ ജീവിതത്തിൽ വന്നില്ല എന്ന് ലക്ഷ്മി പറയുന്നു. എന്നാൽ താൻ അയാൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പിൽ ആണെന്നും മികച്ച നർത്തകി കൂടി ആയ ലക്ഷ്മി പറയുന്നു. എന്നാൽ അഭിനയത്തിന് മുകളിൽ തന്റെ ജീവിതത്തിൽ കുറച്ചേറെ ലക്ഷ്യങ്ങൾ ഉള്ളത് കൊണ്ടാണ് തന്റെ വിവാഹം നടക്കാതെ ഇരുന്നത് എന്നായിരുന്നു താരം പറയുന്നത്.
തന്റെ ജീവിത ശൈലികളിൽ ഒട്ടേറെ വ്യത്യാസങ്ങൾ ഉണ്ട് എന്നും ലക്ഷ്മി പറയുന്നു. മലയാള സിനിമയിൽ ഇന്നലെ വന്ന താരങ്ങൾ പോലും പുതുപുത്തൻ വാഹനങ്ങളിലും കാരവാനിലും എല്ലാം ജീവിതം ആഘോഷിക്കുമ്പോൾ മലയാളത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയുടേയും അടക്കം നായികയായി തിളങ്ങി നിന്ന ലക്ഷ്മി തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ആഡംബരങ്ങൾ ആഗ്രഹിച്ചട്ടില്ല.
തനിക്ക് ആഡംബരങ്ങൾ നോക്കിയല്ല സാധനങ്ങൾ വാങ്ങുക എന്നും തനിക്ക് സന്തോഷം നൽകുന്ന സാധനങ്ങൾ വാങ്ങാൻ ആണ് താൻ ഇഷ്ടപ്പെടുന്നത് എന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. സോഷ്യൽ സ്റ്റാറ്റസിന് വേണ്ടി താൻ ഒന്നും ചെയ്യാറില്ല. ഇന്നും താൻ ഉപയോഗിക്കുന്നത് ഏതാണ്ട് പത്ത് വര്ഷം പഴക്കമുള്ള കാര് ആണ്.
കൂടാതെ തന്റെ പഴയ വീട്ടിൽ തന്നെയാണ് താൻ ഇപ്പോഴും താമസിക്കുന്നത്. ഒറ്റക്കുള്ള ജീവിതം മടുപ്പ് തോന്നില്ലേ എന്ന് ചോദിക്കുമ്പോൾ ഞാൻ ഇപ്പോൾ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്നും ഈ ജീവിതം ഞാൻ ഇഷ്ടപ്പെടുന്നു എന്നും ആണ് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…