മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള അവതാരകയും നടിയും മോഡലുമാണ് ലക്ഷ്മി നക്ഷത്ര. ഒട്ടേറെ താരങ്ങൾ ആണ് അവതരണ ലോകത്തേക്ക് ദിനംപ്രതി എത്തുന്നത് എങ്കിൽ കൂടിയും അതിൽ ശ്രദ്ധ നേടിയെടുക്കുകയും ആരാധകരെ ഉണ്ടാക്കുക എന്നുള്ളതും എല്ലാം വളരെ പ്രയാസകരമായ ഒരു പ്രവർത്തി തന്നെ ആണെന്ന് പറയാം.
എന്നാൽ അത്തരത്തിൽ മലയാളി മനസുകളിൽ ഇന്നും ഉള്ള ഒരുപിടി ആളുകളിൽ മുൻ നിരയിൽ ഉള്ളയാൾ ആണ് ലക്ഷ്മി നക്ഷത്ര. നേരത്തെയൊക്കെ ഉത്ഘാടന പരിപാടികളിൽ അവതാരക ആയി എത്തിയിരുന്ന ലക്ഷ്മിയെ ഇപ്പോൾ ഉത്ഘാടനം ചെയ്യാൻ തന്നെ കേരളത്തിൽ പലയിടങ്ങളിൽ നിന്നും വിളികൾ ഉണ്ട്.
യഥാർത്ഥത്തിൽ ലക്ഷ്മി നക്ഷത്ര എന്ന താരത്തിനെ മലയാളികൾ അറിഞ്ഞത് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിൽ അവതാരകയായി എത്തിയതിന് ശേഷം ആയിരുന്നു എന്ന് വേണം എങ്കിൽ പറയാം. തന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ സന്തോഷങ്ങൾ ലക്ഷ്മി തന്റെ യൂട്യൂബ് ചാനൽ വഴിയാണ് സമൂഹത്തെ അറിയിച്ചിരിക്കുന്നത്.
ഇപ്പോൾ ഷീ ഈസ് പ്രെഗ്നന്റ് എന്ന വീഡിയോയുമായി ലക്ഷ്മി നക്ഷത്ര എത്തിയത്. ചാനൽ പോസ്റ്റിൽ കവർ ഫോട്ടോയായി കൊടുത്തിരിക്കുന്നത് അമ്മക്കൊപ്പം ഉള്ള ചിത്രങ്ങൾ ആണ്. ആളുകൾ കരുതുന്നത് അമ്മയാണ് ഗർഭിണി എന്നാണ് എങ്കിൽ താരത്തിന്റെ വീട്ടിലെ പട്ടികുട്ടിയായ പാപ്പു ആണ് ഗർഭം ധരിച്ചിരിക്കുന്നത്.
നിരവധി ആളുകൾ ആശംസകൾ ആയി എത്തുന്നതിനൊപ്പം തന്നെ പെട്ടന്ന് വിചാരിച്ചത് അമ്മയാണ് ഗർഭിണി എന്നാണ് എന്നായിരുന്നു ചില കമെന്റുകൾ. ഭയങ്കര സന്തോഷമുണ്ട് ഇത് പറയുമ്പോൾ എന്നാണ് ലക്ഷ്മി വിഡിയോയിൽ പറയുന്നത്. ഞങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞുവാവ വരാൻ പോകുന്നു. ഈ ഒരു കാര്യം പറയുമ്പോൾ ചിലപ്പോൾ ഒരുപാട് ട്രോളുകൾ വരാൻ സാധ്യതയുണ്ട്. അതുപോലെ കുറെ ആളുകൾ കളിയാക്കാൻ സാധ്യതയുണ്ട്.
എന്നാൽ നമ്മുടെ വീട്ടിലെ പേർസണൽ കാര്യങ്ങൾ നമുക്ക് വലുതല്ലേ, ഇത് പറയുമ്പോൾ ആളുകൾ എന്ത് വിചാരിക്കും എന്നൊക്കെ അച്ഛനും അമ്മയ്ക്കും സംശയം ഉണ്ടായിരുന്നു. പവിത്രം സിനിമപോലെ ആണ് കാര്യങ്ങൾ.. എന്നാൽ ഇത് ഒളിച്ചുവെക്കാൻ കഴിയുന്ന കാര്യമൊന്നുമല്ലല്ലോ.. അങ്ങനെ ഫൈനലി..
ഞങ്ങളുടെ വീട്ടിൽ ഒരു ബേബി വരാൻ പോകുന്നു. റിപോർട്ടുകൾ എല്ലാം കിട്ടി, റസ്റ്റ് വേണം എന്ന് പറയുന്നുണ്ട്. ഭയങ്കര ചമ്മൽ ഉണ്ട് പറയാൻ ഒക്കെ.. എന്തായാലും ഭയങ്കര ബിൽഡ് അപ്പ് ഒക്കെ കൊടുത്ത ശേഷം ആണ് അമ്മയല്ല തന്റെ പട്ടികുട്ടിയാണ് ഗർഭിണി ആയത് എന്നുള്ള വിവരം ലക്ഷ്മി നക്ഷത്ര പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…