Categories: Gossips

ആ പേരും താൻ ഉപേക്ഷിച്ചു; പരിപൂർണ്ണ ഹിന്ദുവായ സന്തോഷത്തിൽ ലക്ഷ്മി പ്രിയ..!!

സിനിമ സീരിയൽ മേഖലയിൽ സജീവ സാന്നിധ്യം ഉള്ള അഭിനയേത്രിയാണ് ലക്ഷ്മി പ്രിയ. കോമഡി വേഷങ്ങളിൽ കൂടി എത്തിയ താരം മികച്ച സഹ നടിമാരിൽ ഒരാൾ ആണ്. നിരവധി ചെറുതും വലുതുമായ വേഷങ്ങളിൽ കൂടിയാണ് താരം ഇന്ന് അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്നത്.

മലയാളത്തിൽ സത്യൻ അന്തിക്കാട് കണ്ടെത്തിയ മികച്ച സഹനടി വേഷങ്ങൾ ചെയ്യുന്ന താരം ആണ് ലക്ഷ്മി പ്രിയ. കടുത്ത ബിജെപി അനുഭാവി കൂടി ആണ് ലക്ഷ്മി. ജയിച്ചാലും തോറ്റാലും തനിക്ക് എന്നും ഇഷ്ടം ബിജെപിയോട് തന്നെ ആയിരിക്കും എന്നും അതിനു മരിക്കും വരെ മാറ്റം ഒന്നും വരില്ല എന്നും ലക്ഷ്മി പ്രിയ പറയുന്നു.

ഇപ്പോൾ താൻ തന്റെ മുസ്ലിം പേര് മാറ്റി ഹിന്ദു പേരാക്കിയതിനെ കുറിച്ച് തുറന്നെഴുതി ഇരിക്കുകയാണ് ലക്ഷ്മി പ്രിയ. സബീനയിൽ നിന്നും ലക്ഷ്മി പ്രിയ ആയി എന്നും അതിന് സഹായം നൽകിയത് വിശ്വ ഹിന്ദു പരിഷത് അടക്കം ആണെന്നും ലക്ഷ്മി പ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. നടിയുടെ വാക്കുകൾ ഇങ്ങനെ..

ഞാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്, ശെരിക്കും ഞാൻ ലക്ഷ്മി പ്രിയ ആണ്. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു. പത്തൊമ്പത് വർഷമായി ഞാൻ ലക്ഷ്മി പ്രിയയും.

ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ. കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്.

കാരണം നിങ്ങളുടെ ആ കല്ലെറിയൽ കൊണ്ടാണ് പൂർണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുന്നത്. കല്ലെറിഞ്ഞവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി അറിയിക്കട്ടെ.

ഒറ്റ മുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ചു കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്ന എന്റെ ഭർത്താവിനോടുള്ള എന്റെ സ്നേഹം അറിയിക്കാൻ എനിക്ക് വാക്കുകളില്ല.

ഒറ്റ കൂടിക്കാഴ്ചയിൽ എന്റെ പേര് മതം ഒപ്പ് എന്നിവ ചേഞ്ച്‌ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരുപേരിൽ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ കൊടുക്കുക.

ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്‌ ബിന്നിൽ സോമസുന്ദരം ബിനിൽ ജി ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ ഞാനായിരിക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമ്മിപ്പിച്ചുകൊണ്ട് ലക്ഷ്മി പ്രിയ പറയുന്നു.

News Desk

Recent Posts

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…

3 days ago

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…

1 week ago

ആസിഫ് അലി- താമർ ചിത്രം ചിത്രീകരണം പൂർത്തിയായി; നിർമ്മാണം അജിത് വിനായക ഫിലിംസ്

ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…

1 week ago

ഇന്ത്യൻ ഒടിടി രംഗത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്; ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…

2 weeks ago

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 weeks ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 weeks ago