മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ആന്ധ്രാ സ്വദേശിനിയായ താരം ആണ് ലക്ഷ്മി ശർമ്മ. മമ്മൂട്ടിയുടെ നായികയായി പളുങ്ക് എന്ന ചിത്രത്തിൽ എത്തിയതോടെ മലയാളി പ്രേക്ഷകർക്കും സുപരിചിതമായ മുഖം ആയി മാറുകയായിരുന്നു.
ആയുർരേഖ പാസഞ്ചർ അടക്കം നിരവധി മലയാള ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഇപ്പോൾ സജീവം അല്ലെങ്കിൽ കൂടിയും തനിക്ക് ജീവിതത്തിൽ ഒരു പങ്കാളിയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് താരം പറയുന്നു.
എന്നാൽ നിരവധി ഭാഷകളിൽ അഭിനയിച്ചു എങ്കിൽ കൂടിയും മലയാളത്തിൽ ഒരു നടനെയോ സംവിധായകനെയോ നിർമാതാവിനെയോ വരൻ ആയി കിട്ടാൻ ആണ് താരം ആഗ്രഹിക്കുന്നത് എന്നാണ് ലക്ഷ്മി ശർമ്മ പറയുന്നത്.
മലയാളത്തിൽ നിരവധി വേഷങ്ങളിൽ അഭിനയിച്ചപ്പോൾ ഒരു പ്രണയം ഉണ്ടാകാതെ പോയത് അബദ്ധം ആയി എന്നും താരം പറയുന്നു. ഇന്ന് ലക്ഷ്മി ശർമ്മ മലയാളത്തിലെ നായിക നിരയിൽ നിന്നും എല്ലാം പുറത്തായി എങ്കിൽ കൂടിയും ഇനിയും നല്ല വേഷങ്ങൾ കിട്ടിയാൽ അഭിനയിക്കും എന്നും താരം പറയുന്നു.
സിനിമയിൽ നിന്നും എല്ലാം വിട്ടുമാറി വിജയവാഡയിലെ വീട്ടിൽ മാതാപിതാക്കൾക്ക് ഒപ്പം ആണ് എങ്കിൽ കൂടിയും ജീവിതത്തിൽ ഒരു കൂട്ടിനായി ഉള്ള കാത്തിരിപ്പിൽ ആണ് താരം.
തനിക്ക് ഒട്ടേറെ വിവാഹ ആലോചനകൾ വന്നിരുന്നു എന്നും 2009 ൽ വിവാഹം വരെ തീരുമാനിച്ച ശേഷം വരൻ പിന്മാറി എന്നും പറയുന്ന ലക്ഷ്മി തന്റെ വിവാഹം എല്ലാം മുടങ്ങാൻ ഉള്ള ഒറ്റ കാരണം താൻ ഒരു സിനിമ നടി ആയത് ആണ് എന്ന് ലക്ഷ്മി പറയുന്നു.
ഇപ്പോൾ പ്രായം 51; കൊറോണ കാലത്തിൽ വീണ്ടും വിവാഹ മോഹമുണ്ടായി; ലക്ഷ്മി ഗോപാലസ്വാമി..!!
പ്രായം ഏറെ കൂടിയതോടെ വിവാഹം ഇനി നടക്കുമോ എന്നുള്ള ആശങ്ക ഉള്ള താരത്തിന് പ്രണയ വിവാഹത്തിനോട് താല്പര്യമില്ല എന്നും ലക്ഷ്മി പറയുന്നു. ആദ്യ കാലങ്ങളിൽ ശാലീന സൗന്ദര്യം ഉള്ള വേഷങ്ങൾ ചെയ്ത ലക്ഷ്മി അവസരങ്ങൾ കുറഞ്ഞതോടെ സൈസ് പ്ലസ് ആയിട്ടും ബോൾഡ് വേഷങ്ങൾ ചെയ്തിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…