തന്റെ ഭാര്യയായിരുന്ന ലിസിയുമായി ഒരു പിണക്കവുമില്ലെന്നും തന്റെ എല്ലാ വിജയത്തിന്റെ കാരണവും ലിസിയാണെന്നും പ്രിയന്‍ പറഞ്ഞു. ലിസിയുമായി വേര്‍പിരിയാന്‍ ഉണ്ടായത് ഒരേയൊരു കാരണം കൊണ്ടാണെന്ന് പ്രിയദര്‍ശന്‍ പറയുന്നു.
ഗൃഹലക്ഷമിയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ദാമ്പത്യം വേര്‍പരിഞ്ഞതിന്റെ കാരണം പ്രിയന്‍ വെളിപ്പെടുത്തിയത്. ഭാര്യ ലിസിയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഈഗോ മാത്രമാണെന്നും ഈഗോ എന്ന ഒറ്റ കാരണമാണ് വിവാഹ ബന്ധം വേര്‍പിരിയാന്‍ ഇടയാക്കിയതെന്നും പ്രിയന്‍ വ്യക്തമാക്കി.
‘ഞാനൊരു കണ്‍സര്‍വേറ്റീവ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതാണ്. പുരുഷന്റെ മനസിലെ ഭാര്യ എന്നു പറയുന്നത് മിക്കവാറും അമ്മയാവും മാതൃക. പക്ഷെ കല്യാണം കഴിക്കുമ്പോള്‍ അമ്മയില്‍ കണ്ടിട്ടുള്ള ഒരിക്കലും ഭാര്യയില്‍ പ്രതീക്ഷിക്കരുത്. ഇത്രയും വര്‍ഷം ഞാന്‍ ലിസിയുമൊത്ത് ജീവിച്ചത് സ്വര്‍ഗത്തില്‍ തന്നെയാണ്. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞു. എങ്കിലും എന്റെ വീടിന്റെ മുന്‍പിലെ ‘പ്രിയദര്‍ശന്‍ ലിസി’ എന്ന ബോര്‍ഡ് ഞാന്‍ മാറ്റിയിട്ടില്ല.
എനിക്കറിയാം എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അവള്‍ക്ക് എന്നോടുള്ള ബഹുമാനവും. എനിക്ക് അവളോടുള്ള ബഹുമാനവും നഷ്ടപ്പെട്ടിട്ടില്ല. വേര്‍പരിയില്‍ ഈഗോയുടെ മാത്രം പ്രശ്‌നമാണ്’ പ്രിയന്‍ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…